Advertisment

അഭിമാനനേട്ടം: സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്; ഒന്നാം സ്ഥാനത്തും ഏറ്റവും അവസാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് സാക്ഷരത നിരക്കില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനമാണ് കേരളത്തിലെ സാക്ഷരത നിരക്ക്. 88.7 ശതമാനവുമായി ഡല്‍ഹിയാണ് രണ്ടാമത്. 87.6 ശതമാനമായി ഉത്തരാഖണ്ഡ് മൂന്നാമതാണ്. ഹിമാചല്‍ പ്രദേശ് (86.6), അസം (85.9) സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

സാക്ഷരതയില്‍ സാധാരണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിരുന്നതെങ്കില്‍ ഇത്തവണ ഏറ്റവും അവസ്ഥാന സ്ഥാനത്തുള്ളത് ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ്. 66.4 ശതമാനം സാക്ഷരത നിരക്കുമായി ആന്ധ്രാപ്രദേശാണ് ഏറ്റവും അവസാന സ്ഥാനത്ത്.

രാജസ്ഥാന്‍ (69.7), ബീഹാര്‍ (70.9), തെലങ്കാന (72.8), യുപി (73) എന്നിവയാണ് അവസാന അഞ്ചിലുള്ള മറ്റു സംസ്ഥാനങ്ങള്‍. സാക്ഷരതയില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അന്തരം അറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്. സാക്ഷരതയിലെ സ്ത്രീപുരുഷ അന്തരത്തിന്‍റെ ദേശീയ ശരാശരി 14.4 ശതമാനമാകുമ്പോള്‍ കേരളത്തില്‍ ഇത് 2.2 ശതമാനമാണ്.

Advertisment