Advertisment

ഷിജി ജോമോന്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

author-image
സുനില്‍ പാലാ
New Update

കോട്ടയം:  കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം ഷിജി ജോമോനെ തെരഞ്ഞെടുത്തു.

Advertisment

publive-image

14-ാം വാര്‍ഡ് മെമ്പറാണ്. കേരള കോണ്‍ഗ്രസ്(എം)ന്റെ 5 അംഗങ്ങളുടെയും കോണ്‍ഗ്രസിലെ 3 അംഗങ്ങളുടേയും പിന്തുണയിലാണ് ഷിജി

തെരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ധാരണ പ്രകാരം രാജിവച്ചൊഴിയാന്‍ തയ്യാറാവാതിരുന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ പുറത്താക്കപ്പെട്ട

മുന്‍പ്രസിഡന്റ് ഷൈബിമാത്യു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

എല്‍.ഡി.എഫിനും ബി.ജെ.പിയ്ക്കും പ്രസിഡന്റ് സ്ഥാനാര്‍ഥികളില്ലായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഷിജി ജോമോനെ കിടങ്ങൂര്‍ മണ്ഡലം യു.ഡി.ഫ് കമ്മറ്റി അനുമോദിച്ചു.

Advertisment