Advertisment

ബഹുമാന്യയായ കേരളത്തിലെ ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചറോട് ഒരു ചോദ്യം ! സ്വകാര്യ ആശുപത്രികളുടെ ചൂഷണം അവസാനിപ്പിക്കാൻ വേണ്ടി പാസ്സാക്കിയ കേരള ക്ലിനിക്ക് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് എന്തുകൊണ്ട് നടപ്പാക്കുന്നില്ല ?

New Update

നിയമം പാസ്സാക്കിയിട്ട് 2 കൊല്ലമാകുന്നു.അത് നടപ്പാക്കാൻ എന്താണ് തടസ്സം ? കേന്ദ്രസർക്കാർ ഈ നിയമം പാസ്സാക്കിയിട്ട് 10 കൊല്ലം കഴിഞ്ഞുവെന്നോർക്കണം. കഴിഞ്ഞ 10 വർഷമായിM.K സലീമിനെപ്പോലുള്ള മനുഷ്യാവകാശപ്രവർത്തകർ കേരള ക്ലിനിക്ക് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് കേരളത്തിൽ നടപ്പാക്കാൻ കഴിഞ്ഞ മന്ത്രിസഭ യുടെ കാലം മുതൽ കിണഞ്ഞു പരിശ്രമിക്കുകയാണ്.

Advertisment

publive-image

ഒടുവിൽ നിവർത്തിയില്ലാതെ അദ്ദേഹത്തിന് ഹൈ ക്കോടതിയിൽ പോകേണ്ടിവന്നു. ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണ് കേരള സർക്കാർ 2010 ലെ കേന്ദ്രനിയമത്തിന്‍റെ ചുവടുപിടിച്ച് 2018 ൽ ഇവിടെ കേരള ക്ലിനിക്ക് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പാസ്സാക്കുന്നത്. എന്നിട്ടും ഇതുവരെ അത് നടപ്പാക്കാൻ സർക്കാർ തയ്യറാകുന്നില്ല എന്നതാണ് വിചിത്രം.എന്തുകൊണ്ട് ?

ഈ നിയമം ജനങ്ങളുടെ അവകാശമാണ്. സ്വകാര്യ ആശുപത്രികളുടെ ചൂഷണം തടയാനുള്ള പരിര ക്ഷയാണ്.ഈ നിയമമനുസരിച്ച് സ്വകാര്യ ആശുപത്രികൾ ഓരോ രോഗത്തിനുമുള്ള ചികിത്സയും അതിൻ്റെ ചെലവും ഓപ്പറേഷൻ വേണമെങ്കിൽ അതിന്റെ ചാര്ജും തുടർചികിത്സകളും മുറിവാടകയും ഉൾപ്പെ ടെയുള്ള പാക്കേജുകൾ വിശദമായി പൊതുജനങ്ങൾക്കുവേണ്ടി പ്രത്യേകം ബോർഡിൽ പ്രദർശിക്കുകയും അതനുസരിച്ചുള്ള ചികിത്സ നൽകുകയും വേണമെന്ന് നിഷ്കർഷിക്കുന്നുണ്ട്.

ഇതുമൂലം ഓപ്പറേഷൻ , ചികിത്സ തുടങ്ങിയതിനൊക്കെ ആളുകൾക്ക് മുന്നിൽ നിരവധി ചെലവുകുറഞ്ഞ വഴികൾ തെളിയുകയാണ്. ചികിത്സയ്ക്കായി ചെലവ് കുറഞ്ഞ ആശുപത്രികൾ ഓൺലൈൻ വഴിയും അന്വേഷണങ്ങൾ വഴിയും ആളുകൾക്ക് തെരഞ്ഞെടുക്കാൻ കഴിയും.അനാവശ്യമായി ICU, വെന്റിലേറ്റർ എന്നിവിടെ അഡ്മിറ്റ് ചെയ്യപ്പെടുന്നതും പണം പിടുങ്ങുന്നതും നടക്കില്ല. അതിനോക്കെ ഈ നിയമം വഴി മേൽനോട്ടസമിതകളോട് അവർ മറുപടി നൽകേണ്ട അവസ്ഥയുണ്ടാകും.

കേരള ക്ലിനിക്ക് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ സംസ്ഥാന - ജില്ലാതല നിരീക്ഷണ സമിതി കൾ നിലവിൽ വരും. രാഷ്ട്രീയക്കാർ ഈ സമിതികളിൽ ഉണ്ടാകില്ല. പൊതുജനങ്ങളുടെ പരാതികൾക്ക് 24 മണിക്കൂറുകൾക്കകം പരിഹാരമുണ്ടാകും.

ആശുപത്രികളുടെ വീഴ്ചകൾക്കെതിരെ കർശന നടപടിയും കനത്ത പിഴയും വരും. ഇതിനെതിരേ അവർക്ക് കോടതിയെ സമീപിക്കാനുമാകില്ല. അമിതഫീസ് വാങ്ങിയാൽ ലൈസൻസുവരെ നഷ്ടമാകാം. വളരെ കർശനമായ 100% വും ജനോപകാരപ്രദമായ ഒരു നിയമമാണ് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്.

പാവപെട്ടവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാകാൻ പോകുന്ന ഈ നിയമം നടപ്പാക്കാതിരിക്കാൻ വേണ്ടി ആരൊക്കെയോ ചേർന്ന് ഇത് വലിച്ചിഴയ്ക്കുകയാണ്.കഴിഞ്ഞ 10 വർഷമായി ഇതാണവസ്ഥ. ഹൈക്കോടതി ഇതിൽ ഇടപെടുകയും രണ്ടുവർഷത്തിനകം നിയമം പ്രാബല്യത്തിൽ കൊണ്ടുവരണ മെന്നുമുള്ള കർശന നിർദ്ദേശവും മൂലമാണ് നിയമം പാസ്സാക്കാൻ പോലും സർക്കാർ തയ്യറായത്.

ഈ നിയമപ്രകാരം 2020 ഡിസംബറിനുമുന്പ് എല്ലാ സ്വകാര്യ ആശുപത്രികളും കേരള ക്ലിനിക്ക് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് സമിതിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ അതിനുതയ്യാറാ കാതെകേരള ക്ലിനിക്ക് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് നെതിരേ ചില ദുർബല വാദഗതികളുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സർക്കാർ ഒരു സത്യവാങ്മൂലം സമർപ്പിച്ചാൽ തീരുന്ന വിഷയമാണത്.

സർക്കാർ സംസ്ഥാന- ജില്ലാതല നിരീക്ഷണ സമിതികൾക്ക് ഇനിയും രൂപം നൽകാത്തത് ദുരൂഹമാണ്.ഈ വിഷയത്തിൽ ഭരണ - പ്രതിപക്ഷകക്ഷികളുടെ മൗനവും സംശയം ജനിപ്പിക്കുന്നു. കേരളത്തിലെ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താൻ പോകുന്ന ഈ നിയമത്തെപ്പറ്റി വിശാലമായ ചർച്ചകൾ നടക്കേണ്ടതുതന്നെയാണ്. നിർഭാഗ്യവശാൽ നമ്മുടെ പത്ര ദൃശ്യമാധ്യമങ്ങളും ഇതിനെതിരേ കണ്ണടയ്ക്കു കയാണ്. എന്തുകൊണ്ട് ?

പൊതുജങ്ങൾക്ക് ഇനിയും ഈ നിയമത്തെപ്പറ്റി വലിയ ധാരണയൊന്നുമില്ല. അത്തരം ബോധവൽക്കരണങ്ങൾ നാട്ടിൽ നടത്താൻ സർക്കാരും രാഷ്ട്രീയ നേതൃത്വവും ഇതുവരെ ശ്രമിച്ചിട്ടുമില്ല. Kerala Clinical Establishment Act പ്രാബല്യത്തിൽ വരാത്തപക്ഷം വീണ്ടും കോടതിയലക്ഷ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീ M.K സലിം പ്രഖ്യാപിച്ചുകഴിഞ്ഞു.

ജനാരോഗ്യവും സുരക്ഷയും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ശൈലജ ടീച്ചറിനെപ്പോലുള്ള നിസ്വാർത്ഥയായ ഒരു വ്യക്തിത്വം ലോകമെങ്ങും പ്രകീർത്തിക്കപ്പെടുമ്പോൾ ഈ ഒരു പ്രബലമായ നിയമം പ്രാബല്യത്തിൽ വരുത്താത്തത് വലിയൊരു ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. ഉത്തരം നൽകേണ്ടത് ടീച്ചറും നമ്മുടെ സർക്കാരുമാണ്.

( എം കെ സലിം നവകേരള ന്യൂസ് വഴി നൽകിയ ഇന്റർവ്യൂ ആധാരമാക്കിയാണ് ഈ പോസ്റ്റ് തയ്യറാക്കിയത്.)edi

kk shylaja3
Advertisment