Advertisment

കെ എം മാണി യൂത്ത് ബ്രിഗേഡ് നാല്പത് വിദ്യാർത്ഥികൾക്ക് ഓൺലെൻ പഠനോപകരണം കൈമാറി

New Update

മോനിപ്പള്ളി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യ മൊരുക്കുക എന്ന ലക്ഷ്യത്തോടെ കെ എം മാണി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ടെലിവിഷൻ/ടാബ്‌ലറ്റ്‌ വിതരണ പരിപാടിയിലൂടെ നാല്പതാമത്തെ കുടുംബത്തിന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി ടെലിവിഷൻ കൈമാറി .

Advertisment

ഓൺലൈൻ പഠനസൗകര്യത്തിനു സാധ്യതകളില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിലൂടെ കെ എം മാണി സാർ കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച കാരുണ്യപ്രവർത്തനങ്ങളുടെ തുടർച്ചയാണ് കെ എം മാണി യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തിരിക്കുന്നത് എന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് ജോസ് കെ മാണി എം പി പറഞ്ഞു.

publive-image

കെ എം മാണി യൂത്ത് ബ്രിഗേഡിന്റ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അർഹരായ നാല്പത് വിദ്യാർത്ഥികൾക്കാണ് ഇതുവരെ പഠനസൗകര്യമൊരുക്കിയിട്ടുള്ളത്.ഇനിയും നിരവധി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഈ ആവശ്യവുമായി സമീപിക്കുന്നുണ്ട്.

പ്രവാസി സുഹൃത്തുക്കളുടെ സഹകരണത്തോടെ ആവശ്യക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനസൗകര്യമൊരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ എം മാണി യൂത്ത് ബ്രിഗേഡ് ചീഫ് കോർഡിനേറ്റർ സിറിയക് ചാഴികാടൻ പറഞ്ഞു.

മോനിപ്പള്ളി മണ്ഡലം പ്രസിഡന്റ് റോയി മലയിൽ അധ്യക്ഷത വഹിച്ചയോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് പി എം മാത്യു ഉഴവൂർ,സിറിയക് ചാഴികാടൻ, പ്രസാദ് ചെമ്മല, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ ശവുര്യാംമാക്കിൽ,ജെ ജോൺ തറപ്പേൽ, വി സി സിറിയക്, റ്റോമി ഇരട്ടമാക്കിൽ,ജസീന്ത പൈലി, മെൽവിൻ കളപ്പുരക്കൽ, യൂത്ത് ഫ്രണ്ട് ഉഴവൂർ മണ്ഡലം പ്രെസിഡന്റ് ജെയിസൺ എബ്രഹാം, സിബി കല്ലടയിൽ, ജേക്കബ് സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

km mani youth brigadi
Advertisment