കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

New Update

ബെംഗളൂരു: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Advertisment

publive-image

കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം രവി പൂജാരി റിമാന്‍ഡില്‍ കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.2018 ഡിസംബറിലാണ് കൊച്ചിയില്‍ നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപ്പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗസംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ത്തത്.

വെടിവെപ്പ് കേസില്‍ രവി പൂജാരിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ ബെംഗളൂരു സെഷന്‍സ് കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നു. അഞ്ച് ദിവസം ജയില്‍ അധികൃതരുടെ സാനിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് അനുമതി. പ്രതിയെ കൊച്ചി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് ബെംഗളൂരു കോടതിയെ സമീപിച്ചതെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.

കേരളത്തിലെത്തിച്ച്‌ തെളിവെടുപ്പ് നടത്താനുള്ള അനുമതി ഇതുവരെയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. അതിനാല്‍ എറണാകുളം ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്റ് കിട്ടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

kochi beauty parlor case
Advertisment