Advertisment

കൂടത്തായി കൂട്ടക്കൊല: താമരശ്ശേരി റസ്റ്റ് ഹൗസില്‍ ഐ ജിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

publive-image

Advertisment

കോഴിക്കോട് : താമരശ്ശേരി റസ്റ്റ് ഹൗസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം. ഐ ജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് ജോളി കേസ് അന്വേഷണ സംഘം യോഗം ചേരുന്നത്.

റൂറല്‍ എസ് പി. കെ ജി സൈമന്‍, ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. ആര്‍ ഹരിദാസന്‍, താമരശ്ശേരി ഡി വൈ എസ് പി അബ്ദുല്‍ റസാഖ് തുടങ്ങിയ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജോളിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം. ഇതിനിടെ സിലി വധക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും സയനൈഡ് എന്ന് സംശയിക്കുന്ന വിഷ വസ്തു കണ്ടെടുത്തു.

koodathayi
Advertisment