Advertisment

കെഎസ്ഇബി യൊക്കെ എന്ത് ‌ എംഎസ്ഇബി യുടെ മുന്നിൽ ?

New Update

ഒരു മാസത്തെ വൈദ്യുതി ബിൽ 80 കോടി രൂപ. കേരളത്തിൽ ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായികെഎസ്ഇബി വളരെ ഉയർന്ന തുകയുടെ വൈദ്യുതിബിൽ നൽകിയത് വലിയ വിവാദമായിരുന്നല്ലോ.

Advertisment

publive-image

എന്നാൽ കെഎസ്ഇബി യെ എല്ലാ അർത്ഥത്തിലും കടത്തിവെട്ടി ഞെട്ടിക്കുന്ന വൈദ്യുതിബിൽ നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യുഷൻ കമ്പനി ലിമിറ്റഡ് (MSEDCL).

പൂണെയിൽ ഒരു ചെറുകിട നിർമ്മാണയൂണിറ്റു നടത്തുന്ന മലയാളിയായ ബാബു ജോണിനാണ് 80 കോടി രൂപയുടെ (79,07,06,190 ) ഒരു മാസത്തെ വൈദ്യുതി ബിൽ നൽകി എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞത്.

പൂണെയിലെ ബോസരി ഇന്ദ്രായനി നഗരാതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ യൂണിറ്റിൽ പ്രതിമാസം സാധാരണ ഒരു ലക്ഷം മുതൽ ഒന്നരലക്ഷം രൂപവരെയായിരുന്നു ബിൽ ലഭിച്ചിരുന്നത്.

ബാബു ജോണിന്റെ അഭിപ്രായത്തിൽ ,കോവിഡ് കാലമായതിനാൽ പ്രൊഡക്ഷൻ വളരെ കുറവായിരുന്നു അപ്പോൾ സ്വാഭാവികമായും വൈദ്യുതി ബില്ലും കുറയേണ്ടതായിരുന്നു.പക്ഷേ 80 കോടിയുടെ ബിൽ കണ്ടു ഞെട്ടിപ്പോയി. ഉടൻതന്നെ MSEDCL അധികാരികൾക്ക് പരാതി നൽകിയതിനാൽ അന്വേഷണ ഉത്തരവായി. ഇപ്പോൾ അന്വേഷണം പൂർത്തിയാക്കിയശേഷം 85000 രൂപയുടെ പുതിയ ബിൽ നൽകിയിരിക്കുകയാണ് അധികൃതർ.

KSEB
Advertisment