Advertisment

ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി; കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല-പരിഹസിച്ച് കെ.ടി. ജലീല്‍

New Update

publive-image

Advertisment

മലപ്പുറം: ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ പികെ കുഞ്ഞാലിക്കുട്ടി ഇ.ഡി ഓഫീസില്‍ ഹാജരായതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെടി ജലീല്‍. 'കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല, ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ മൂപ്പരെത്തി' എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്...

കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി. കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എൻ്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ.

kt jaleel
Advertisment