Advertisment

കുനാല്‍ കമ്രയ്‌ക്കേര്‍പ്പെടുത്തിയ വിലക്ക്: നിലപാട് അറിയിച്ച് ഡി.ജി.സി.എ.

New Update

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ അപമാനിച്ചെന്ന പരാതിയില്‍ കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കു വിമാനക്കമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ പ്രതികരിച്ച് ഡി.ജി.സി.എ.

Advertisment

publive-image

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികളാണു കുനാലിനെതിരേ നടപടിയെടുത്തത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു തീരുമാനമെന്നാണു കമ്പനികളുടെ വിശദീകരണം. കുനാലിനെതിരായ നടപടി നിയമത്തിന് എതിരല്ലെന്ന നിലപാടിലാണ് ഡി.ജി.സി.എ. (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ നിയമാനുസൃതമായ രീതികള്‍ പിന്തുടരണമെന്ന നിലപാടിലാണു ഡി.ജി.സി.എ. സംഭവത്തിലെ അന്വേഷണം ആഭ്യന്തര കമ്മിറ്റിക്കു വിട്ടിരിക്കുകയാണെന്നാണ് ഔദ്യോഗികമായ പ്രതികരണം. യാത്രക്കാര്‍ക്കെതിരേ നടപടി എടുക്കുകയാണെങ്കില്‍ അത് 30 ദിവസത്തെ താല്‍ക്കാലിക വിലക്കു മാത്രമായിരിക്കും ലഭിക്കുക. 30 ദിവസത്തിനകമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ വിലക്കു തുടരുമോ, നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ചൊവ്വാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മുംബൈ-ലഖ്നൗ യാത്രയ്ക്കിടെയായിരുന്നു സഹയാത്രികനായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബിനെ കമ്ര ചോദ്യം ചെയ്തത്. താങ്കള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്നു പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കമ്രയുടെ ചോദ്യം. അര്‍ണബിന്റെ അവതരണ ശൈലിയെ അനുകരിച്ചായിരുന്നു ചോദ്യം.

kunal kamra arnab goswami issue
Advertisment