Advertisment

കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് ന്യൂയോർക്കിൽ നിര്യാതനായി: കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു

New Update

ന്യു യോര്‍ക്ക്: ന്യൂയോർക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്ട്രോളറായിരുന്ന കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) ഫിലഡല്ഫിയായിൽ നിര്യാതനായി. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു.

publive-image

സൈനിക സ്‌കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപക അംഗമായിരുന്നു

.

എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്.

ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്. ഭാര്യ റേച്ചല്‍ ജോസ് വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (ഭര്‍ത്താവ് പര്‍സ) സംസ്‌കാരം പിന്നീട്

Advertisment