Advertisment

ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും പകരുന്ന നാരങ്ങാക്കുളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ...

author-image
സത്യം ഡെസ്ക്
New Update

ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും പകരുന്ന നാരങ്ങാക്കുളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ...

Advertisment

publive-image

എങ്ങനെ നാരങ്ങ ഉപയോഗിച്ച് കുളിക്കാം?

1.ആദ്യം വേണ്ടത് നാരങ്ങ തെരഞ്ഞെടുക്കുകയാണ്. ഇളം നിറമുള്ള നാരങ്ങയാണ് അനുയോജ്യം. പച്ച പൂര്‍ണ്ണമായും മാറാത്തവയും ഉപയോഗിക്കാം. കൂടുതല്‍ പഴുത്തവ മൃദുവായ ഉള്‍ഭാഗമുള്ളവയാണ്. ഇവ അനുയോജ്യമല്ല.

2.നാരങ്ങയുടെ തോല്‍ നീക്കം ചെയ്ത് കഷ്ണങ്ങളാക്കി മുറിക്കുക.ഒരു നാരങ്ങ രണ്ട് കഷ്ണങ്ങളാക്കുകയാണ് നല്ലത്. ഇനി കുളി ആരംഭിക്കാം.

3.തലമുടി കഴുകുമ്പോള്‍ നാരങ്ങായുടെ ഒരു മുറി കയ്യില്‍ പിടിച്ച് അതിന്റെ നീര് തലയില്‍ നല്ലത് പോലെ തേച്ച് പിടിപ്പിക്കുക. മുറിച്ചഭാഗം വേണം തലയില്‍ തേക്കുവാന്‍. അല്ലെങ്കില്‍ നാരങ്ങയുടെ തൊലിയുടെ ഭാഗങ്ങള്‍ മുടിയില്‍ പറ്റിപ്പിടിക്കും. തലമുടിയില്‍ മുഴുവനും നീര് പറ്റുവാന്‍ ശ്രദ്ധിക്കണം.

4.ഇതിന് ശേഷം രണ്ട് കയ്യിലും വലുപ്പമുള്ള നാരങ്ങ മുറികളെടുത്ത് ഉള്‍ഭാഗം മുടിയില്‍ തേച്ചുപിടിപ്പിക്കുക. നിളമുള്ള മുടിയില്‍ രണ്ടു കൈകളും ഉപയോഗിച്ച് ഇത് ചെയ്യുക. ഇതിന് ശേഷം മുടി നല്ലപോലെ ഉലച്ച് കഴുകുക.

5.മുഖവും ശരീരവും കഴുകല്‍ മുകളില്‍ ചെയ്ത അതേ രീതി മുഖത്തും, ശരീരത്തിലും പ്രയോഗിക്കാം. മുഖത്ത് നാരങ്ങ തേച്ചതിന് ശേഷം അതേ കഷ്ണം ശരീരഭാഗങ്ങളിലും തേക്കാം. ഈ പ്രവൃത്തികള്‍ക്ക് ശേഷം നല്ലപോലെ വെള്ളമുപയോഗിച്ച് കഴുകുക. നാരങ്ങയുടെ ചെറിയ തരികള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുളിക്ക് ശേഷം ചര്‍മ്മത്തിന് ലഭിച്ച നവോന്മേഷം അറിയാനാവും.

നാരങ്ങ നീളത്തില്‍ മുറിച്ച ശേഷം രണ്ടായി കീറുക.ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ നാരങ്ങ നീര് കണ്ണില്‍ വീഴാതെ ശ്രദ്ധിക്കുക. ശരീരം ആസിഡുകളോട് പെട്ടന്ന് പ്രതികരിക്കും. നാരങ്ങ നീര് ശരീരത്തിന്റെ മൃദുലമായ ഭാഗങ്ങളില്‍ തേക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റല്‍ ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിട്ടും നീണ്ടുനിന്നാല്‍ പിന്നീട് ഈ രീതിയിലുള്ള കുളി ഒഴിവാക്കുക.

lemon beauty tips lemon bath
Advertisment