ഇടുക്കി: അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മൃഗസ്‌നേഹികളുടെ പ്രതിഷേധം. ഇടുക്കി ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. രേവത് ബാബു ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുക.
ഉദ്ഘാടനം ചെയ്യുന്നത് പ്രസിദ്ധ പാമ്പ് പിടുത്തക്കാരനായ വാവ സുരേഷ് ആണ്. എല്ലാ അരിക്കൊമ്പന്‍ സ്‌നേഹികളും സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും രേവത് ബാബു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അതേസമയം, അരിക്കൊമ്പനെ തിരികെ എത്തിക്കാനായി നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് 4 പേര്‍ക്ക് എര്‍പ്പെടുത്തിയ ഊരുവിലക്ക് കഴിഞ്ഞ ആഴ്ച പിന്‍വലിച്ചിരുന്നു.
ചിന്നക്കനാലില്‍ നിന്ന് കാട് കടത്തിയ അരിക്കൊനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ കൂട്ടായ്മ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു ചിന്നക്കനാല്‍ ചെമ്പകത്തൊഴുക്കുടി, പച്ചപ്പുല്‍ക്കുടി എന്നീ ആദിവാസി കുടികളില്‍ 4 പേര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.