ഇടുക്കി റവ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള കാ​യി​ക കി​രീ​ടം കാ​ൽ​വ​രി വ​ഴി ക​ട്ട​പ്പ​ന​യി​ലേ​ക്ക്

126 പോ​യി​ന്‍റ് നേ​ടി കാ​ൽ​വ​രി​മൗ​ണ്ട് കാ​ൽ​വ​രി ഹൈ​സ്കൂ​ൾ മു​ന്നി​ൽ​നി​ന്നു പോ​രാ​ട്ടം ന​യി​ച്ച​തോ​ടെ​യാ​ണ് ക​ട്ട​പ്പ​ന അ​തി​വേ​ഗം മു​ന്നേ​റി​യ​ത്. 30 സ്വ​ർ​ണ​വും 25 വെ​ള്ളി​യും 25 വെ​ങ്ക​ല​വു​മാ​യി 279.5 പോ​യി​ന്േ‍​റാ​ടെ അ​ടി​മാ​ലി ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അ​ഞ്ചു സ്വ​ർ​ണ​വും പ​ത്തു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വു​മാ​യി 71 പോ​യി​ന്േ‍​റാ​ടെ തൊ​ടു​പു​ഴ ഉ​പ​ജി​ല്ല മൂ​ന്നാ​മ​തെ​ത്തി. പീ​രു​മേ​ട്-64, നെ​ടു​ങ്ക​ണ്ടം-46, അ​റ​ക്കു​ളം-42, മൂ​ന്നാ​ർ-11 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല.

author-image
ഷാനവാസ് കാരിമറ്റം
Updated On
New Update
ddd

 ഇടുക്കി: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല കി​രീ​ടം നേ​ടി. 47 സ്വ​ർ​ണ​വും 42 വെ​ള്ളി​യും 32 വെ​ങ്ക​ല​വു​മ​ട​ക്കം 420.5 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ട്ട​പ്പ​ന ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി​യ​ത്.

126 പോ​യി​ന്‍റ് നേ​ടി കാ​ൽ​വ​രി​മൗ​ണ്ട് കാ​ൽ​വ​രി ഹൈ​സ്കൂ​ൾ മു​ന്നി​ൽ​നി​ന്നു പോ​രാ​ട്ടം ന​യി​ച്ച​തോ​ടെ​യാ​ണ് ക​ട്ട​പ്പ​ന അ​തി​വേ​ഗം മു​ന്നേ​റി​യ​ത്. 30 സ്വ​ർ​ണ​വും 25 വെ​ള്ളി​യും 25 വെ​ങ്ക​ല​വു​മാ​യി 279.5 പോ​യി​ന്േ‍​റാ​ടെ അ​ടി​മാ​ലി ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അ​ഞ്ചു സ്വ​ർ​ണ​വും പ​ത്തു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വു​മാ​യി 71 പോ​യി​ന്േ‍​റാ​ടെ തൊ​ടു​പു​ഴ ഉ​പ​ജി​ല്ല മൂ​ന്നാ​മ​തെ​ത്തി. പീ​രു​മേ​ട്-64, നെ​ടു​ങ്ക​ണ്ടം-46, അ​റ​ക്കു​ളം-42, മൂ​ന്നാ​ർ-11 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല.

സ്കൂ​ൾ​ത​ല​ത്തി​ൽ 19 സ്വ​ർ​ണ​വും എ​ട്ടു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും നേ​ടി​യാ​ണ് കാ​ൽ​വ​രി ഹൈ​സ്കൂ​ൾ മു​ന്നി​ലെ​ത്തി​യ​ത്. 14 സ്വ​ർ​ണ​വും 11 വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മാ​യി 116 പോ​യി​ന്േ‍​റാ​ടെ എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

10 സ്വ​ർ​ണ​വും 16 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മാ​യി 109.5 പോ​യി​ന്‍റ് നേ​ടി ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. അ​ഞ്ചു സ്വ​ർ​ണ​വും അ​ഞ്ചു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മാ​യി 44 പോ​യി​ന്‍റ് നേ​ടി മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ്് എ​ച്ച്എ​സ് നാ​ലാം സ്ഥാ​ന​വും മൂ​ന്നു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വും നേ​ടി 30 പോ​യി​ന്േ‍​റാ​ടെ പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് അ​ഞ്ചാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ആ​ർ. വി​ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Idukki sports idukki