വീണ്ടും എം.എം മണിക്കെതിരെ കെ.കെ.ശിവരാമൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ചിന്നക്കനാൽ , വട്ടവട , കാന്തല്ലൂർ , മാങ്കുളം ,വാഗമൺ , തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ 1000 കണക്കിനേക്കർ ഭൂമി ഭൂ മാഫിയ കയ്യേറിയിട്ടുണ്ട്. ഇതിനെക്കുറിച്ചൊന്നുമറിയാത്ത ഒരു മഹാ പാവമാണ് മണിയാശാൻ എന്ന് ഞാൻ കരുതണമോ ?

New Update
KK Sivaraman

ഇടുക്കി: സിപിഎം- സിപിഐ ചക്കളത്തിപ്പോരു മുറുകുന്നു. സിപിഎം നേതാവ് എംഎം മണിയും സിപിഐ നേതാവ് കെകെ ശിവരാമനും തമ്മില്‍ ഫേസ്ബുക്കു വഴി തുടങ്ങിയ വാക്‌പോരിന് യാതൊരു കുറവുമില്ല. കഴിഞ്ഞയാഴ്ച ശിവരാമന്റെ പോസ്റ്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് എംഎം മണി പ്രതികരണവുമായി രംഗത്തെത്തി. വീണ്ടും ഇന്നലെ രാത്രി പുതിയ പോസ്റ്റുമായി ശിവരാമന്‍ എത്തിയതോടേയാണ് വീണ്ടും വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നത്.

Advertisment

 

കെ.കെ.ശിവരാമൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്" .......

ജില്ലയിൽ വൻകിട കയ്യേറ്റമുണ്ടെങ്കിൽ ശിവരാമൻകാണിച്ച് കൊടുക്കട്ടെ! അത് ഗവണ്മെന്റ് പരിശോധിക്കട്ടെ! അവരെ ഗവണ്മെന്റ് ഒഴിപ്പിക്കട്ടെ!"   എന്റെ ഫേസ്ബുക് പോസ്റ്റിനെക്കുറിച്ച് മണിയാശാന്റെ പ്രതികരണമാണിത് . 2018 ൽ ചിന്നക്കനാൽ പഞ്ചായത്തിൽ ഒരു കുടുംബം കയ്യേറി കുരിശ് സ്ഥാപിച്ച 200 ഏക്കർ സ്ഥലം ഒഴിപ്പിച്ചപ്പോൾ മണിയാശാൻ പറഞ്ഞത് എന്താണെന്ന് എനിയ്ക്ക് നല്ല ഓർമയുണ്ട് . അത് കയ്യേറ്റമല്ല എന്നും , അദ്ദേഹം ഒന്നാന്തരം കൃഷിക്കാരനാണെന്നുമാണ് മണിയാശാൻ പറഞ്ഞത് . ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം .

ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമി എത്രയെന്നും , ഒരു വ്യക്തിക്ക് എത്ര ഏക്കർ അവകാശമുണ്ടെന്നും നിയമം വ്യക്തമാക്കുന്നുണ്ട് . ചിന്നക്കനാൽ , വട്ടവട , കാന്തല്ലൂർ , മാങ്കുളം ,വാഗമൺ , തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ 1000 കണക്കിനേക്കർ ഭൂമി ഭൂ മാഫിയ കയ്യേറിയിട്ടുണ്ട്. ഇതിനെക്കുറിച്ചൊന്നുമറിയാത്ത ഒരു മഹാ പാവമാണ് മണിയാശാൻ എന്ന് ഞാൻ കരുതണമോ ? നമുക്ക് ഒരുമിച്ച് പോകാം ഈ പ്രദേശങ്ങളിൽ , ഞാൻ കാണിച്ചു തരാം . അതൊഴിപ്പിക്കണമല്ലോ.! 

മൂന്നാറിൽ 5 സെന്റ് വരെ ഉള്ളവരെ ഒഴിപ്പിക്കണ്ട എന്ന് 2018 ൽ തന്നെ കേരളാ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. അത് കൊണ്ട് അവരെ ഒഴിപ്പിക്കണ്ട. എന്നാൽ ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ച നടപടി അല്ല. ഈ കയ്യേറ്റ ഭൂമി എല്ലാം സർക്കാർ പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും , തോട്ടം തൊഴിലാളികൾക്കും വീട് വെക്കാൻ പതിച്ചു കൊടുക്കണമെന്നാണ് ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞത് . ആ നിലപാടിൽ ഞാനിപ്പോഴും ഉറച്ച് നിൽക്കുന്നു. 

 

 

mm mani vs sivaraman idukki cpm vs cpi