Advertisment

ഇടുക്കിയില്‍ ഭാ​ര്യ​യു​ടെ ക്വ​ട്ടേ​ഷ​ൻ; യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ മും​ബൈ, ബം​ഗ​ളുരു, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ടു​ത്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ഹേ​മ​ന്ത്കു​മാ​ർ പ​റ​ഞ്ഞു.

author-image
ഷാനവാസ് കാരിമറ്റം
Updated On
New Update
cccccccccccc

ഇടുക്കി:  ഭാ​ര്യ​യു​ടെ ക്വ​ട്ടേ​ഷ​ൻ സം​ഘം വ​ള്ള​ക്ക​ട​വി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​താ​യി വ​ണ്ടി​പ്പെ​രി​യാ​ർ എ​സ്എ​ച്ച്ഒ ഹേ​മ​ന്ത് കു​മാ​ർ അ​റി​യി​ച്ചു. കേ​സി​ൽ ആ​കെ ഏ​ഴു പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. 



വ​ണ്ടി​പ്പെ​രി​യാ​ർ വ​ള്ള​ക്ക​ട​വ് ക​രി​ങ്കു​ന്നം വീ​ട്ടി​ൽ അ​ബ്ബാ​സി​നെ രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. എ​റ​ണാ​കു​ളം ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി ഷെ​മീ​ർ (31), പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ് (25), പ​ള്ളു​രു​ത്തി സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് (37) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.



ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ മും​ബൈ, ബം​ഗ​ളുരു, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ടു​ത്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ഹേ​മ​ന്ത്കു​മാ​ർ പ​റ​ഞ്ഞു.



ക​ഴി​ഞ്ഞ മാ​സം 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ബ്ബാ​സി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നാ​യി ഭാ​ര്യ ഷാ​ഹി​റ​യും മ​ക​നും ഷെ​മീ​ർ എ​ന്ന​യാ​ൾ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഭാ​ര്യ​യും മ​ക​നും പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.



വ​ണ്ടി​പ്പെ​രി​യാ​ർ എ​സ്എ​ച്ച്ഒ ഹേ​മ​ന്ത്കു​മാ​ർ, സ്പെ​ഷ​ൽ സ്ക്വാ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ബൈ​ർ, അ​നി​ൽ, ബി​നു​കു​മാ​ർ, സ​നി​ൽ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

vandiperiyar police idukki quotation case
Advertisment