മറിയക്കുട്ടിക്കും അന്നയ്ക്കും കെ.സി വേണുഗോപാലിന്റെ ക്രിസ്തുമസ് സമ്മാനമായി 5000 രൂപയും കേക്കും കൈമാറി

author-image
nidheesh kumar
New Update
kc venugopal gift

ഇടുക്കി: അടിമാലിയില്‍ ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിക്ഷയാചിച്ച് തെരുവിലിറങ്ങിയ മറിയക്കുട്ടിക്കും അന്നയ്ക്കും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ ക്രിസ്തുമസ് സമ്മാനം. 

Advertisment

ഇരുവര്‍ക്കും 5000 രൂപ വീതവും ക്രിസ്മസ് കേക്കും കെ.സി വേണുഗോപാലിന്റെ സമ്മാനമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറിയക്കുട്ടിയുടെയും അന്നയുടെയും വീട്ടിലെത്തി കൈമാറി. 

അടിമാലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ. വര്‍ഗീസ്, ദേവികുളം യൂത്ത് കോണ്‍ഗ്രസ്  മണ്ഡലം  പ്രസിഡന്റ് അനില്‍ കനകന്‍, മഹിളാ കോണ്‍ഗ്രസ് അടിമാലി മണ്ഡലം  പ്രസിഡന്റ് മിനി ബിജു എന്നിവരാണ് കെ.സി.വേണുഗോപാലിന്റെ ക്രിസ്തുമസ് സമ്മാനം കൈമാറിയത്.