മഞ്ചേശ്വരം: കാർ നൽകാത്തതിന് വീട്ടിൽ കയറി ഗൃഹനാഥനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ്കുമാറിന്റെ നിർദേശപ്രകാരം എസ്ഐ നിഖിലും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൊറത്തണയിലെ മുഹമ്മദ് അസ്കർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ ബേരിക്കയിലെ മുഹമ്മദ് സാദിഖിന്റെ വീട്ടിൽ രണ്ട് സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘം കാർ ആവശ്യപ്പെട്ടെങ്കിലും തരാൻ പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്ന് സംഘത്തിലെ ഒരാൾ സ്കൂട്ടറിൽ സൂക്ഷിച്ച വാൾ എടുത്ത് വീശുകയും മറ്റു മൂന്നുപേർ ചേർന്ന് സാദിഖിനെ മർദിക്കുകയുമായിരുന്നു.