New Update
/sathyam/media/media_files/WtscSDUDKCtyopr4EMjL.jpg)
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു അറസ്റ്റിൽ. നെയ്യാറ്റികരയിലാണ് സംഭവം. പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്.
Advertisment
സംഭവത്തില്‍ പാറശാല പൊലീസ് ആണ് കേസെടുത്തത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
മണ്‍മറഞ്ഞിട്ടും ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്‌നേഹം അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു. സ്തൂപം തകർത്തതിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us