സത്താര്‍ അല്‍ കരണ്‍
Updated On
New Update
/sathyam/media/media_files/bODOJFzJXCBxRod8KmuL.jpg)
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ. യുപി സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ ടീമംഗങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. ആലുവക്കാരൻ ഫൗണ്ടേഷനും വെള്ളാങ്ങല്ലൂർ ഡോട്ട് കോമും സംയുക്തമായാണ് ജേഴ്സി വിതരണം ചെയ്തത്.
Advertisment
ആലുവക്കാരൻ കുഞ്ഞുമുഹമ്മദിൻ്റെ ഓർമ്മക്കായി മകൻ സത്താർ അൽക്കാനാണ് ജേഴ്സി സംഭാവന ചെയ്തത്. ചടങ്ങിൽ, ആലുവക്കാരൻ ഫൗണ്ടേഷനുവേണ്ടി എ.കെ.സമീർ, കഥാകൃത്ത് കലാഭവൻ മണികണ്ഠൻ, സാമൂഹ്യ പ്രവർത്തകരായ എം.കെ.മോഹനൻ, കെ.മോഹൻദാസ്, ഉണ്ണി കയ്യാലക്കൽ, വാർഡംഗം കെ.കൃഷ്ണകുമാർ ,പ്രധാനാധ്യാപിക പി.എസ്. ഷക്കീന, കായികാധ്യാപകൻ എം.എം.അജീസ്, എ.വി.പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.