Advertisment

തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ? ഡിസിസി ഓഫീസില്‍ കയ്യാങ്കളി; കെ.മുരളീധരന്റെ അനുയായിക്ക് മർദ്ദനം

ഡിസിസി പ്രസിഡന്റിന്റെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചവരെ തടഞ്ഞതാണ് കയ്യാങ്കളിയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
thrissur dcc office fight

തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ സംഘര്‍ഷം.  ഡിസിസി ഓഫീസിലുണ്ടായ കയ്യാങ്കളിയില്‍ കെ. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറക്ക് മര്‍ദ്ദനമേറ്റെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിലാണു തന്നെ മർദിച്ചതെന്ന് ആരോപിച്ച് സജീവൻ‌ ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.  ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. 

ഡിസിസി പ്രസിഡന്റിന്റെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചവരെ തടഞ്ഞതാണ് കയ്യാങ്കളിയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Advertisment