Advertisment

ഇത് ഡൽഹിയിലേക്കുള്ളയാത്ര അല്ല..ഇത് ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയാണ്..ഭാവി തലമുറയുടെ അന്തഃസ്സാർന്ന ജീവിതം കരുപ്പിടിപ്പിക്കണം എന്ന നിശ്ചയ ദാർഢ്യമുള്ള യാത്ര...എംപിസ് എജുക്കേയർ 2020 എന്ന യാത്ര..

New Update

തൃശൂര്‍ : കോവിഡ് 19 എന്ന മഹമാരി ലോകത്തിന്റെ തന്നെ ഗതി വിഗതികൾ മാറ്റി എഴുതിക്കൊണ്ടിരിക്കുന്നു.

ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ലോക്ക് ഡൗൻ,എല്ലാം സ്തംഭന അവസ്‌ഥ

തുടരുകയാണ്..നാം ആരും ആ പഴയ ജീവിതത്തിൽ തിരിച്ചെത്തിയിട്ടില്ല.

Advertisment

publive-image

ഇനിയും ഏറെ സമയം എടുക്കും..നമ്മുടെ നാട്ടിലെ മുഴുവൻ സ്കൂളുകളും തുറന്നിട്ടില്ല.എല്ലാം ഇപ്പോഴും

അടഞ്ഞു തന്നെ കിടക്കുകയാണ്ല്ലോ..കുട്ടികൾക്ക് ഡിജിറ്റൽ പഠനമാണ് ഇപ്പോൾ നടക്കുന്നത്..

വീടുകളിൽ ടി.വി.അല്ലെങ്കിൽ സ്മാർട്ട് ഫോൺ ഉള്ളവർക്ക് മാത്രമാണ് ഇപ്പോൾ പഠനം നടത്താൻ കഴിയുന്ന

വല്ലാത്ത അവസ്ഥ.തൃശ്ശൂർ പാർലമെന്റ് അംഗം ടി. എൻ.പ്രതാപൻ എംപി തൃശ്ശൂർ പാർലമെന്റ് നിയോജക

മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഒരു വലിയ വിദ്യാഭ്യാസ പദ്ധതിയാണ് എജുക്കേയർ 2020....

ഡിജിറ്റൽ ക്ലാസ്സ്കളിൽ പങ്കെടുക്കാൻ വീട്ടിൽ സ്വന്തമായി ടി.വി.ഇല്ലാതെ വിഷമിക്കുന്ന അനേകായിരം വിദ്യർത്ഥികൾ ഉണ്ട് നമ്മുടെ നാട്ടിൽ.അവർക്ക് ടി.വി.വാങ്ങിക്കൊടുത്തു

പഠിക്കാൻ തയ്യാറാക്കുക എന്നതാണ് എജുകെയെർ 2020 എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്..

ഈ പദ്ധതിയുടെ നാട്ടിക നിയോചക മണ്ഡലം തല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നിർവഹിച്ചു.

അന്തരിച്ച ഓട്ടോ റിക്ഷ ഡ്രൈവർ പൊന്നാക്കാരൻ നസീറിന് ശിഹാബ് തങ്ങൾ റിലീഫ് സെൽ പണിതു നൽകിയ ബൈത്തുറഹ്‌മയിൽ വെച്ചു ആണ് ഉദ്ഘാടനം നിർവഹിച്ചത്.

പഞ്ചായത്ത് മെമ്പർമാരായ പി.ഐ. ഷൗക്കത്തലി,പി.എസ്‌.സുൾഫിക്കർ,സുമന ജോഷി,എ.ടി. നേന കോൺഗ്രസ് നേതാക്കൾ ആയപി.എ. അബ്ദുൽഗഫൂർ,പി.എം.അമീറുദ്ധീൻ ഷാ

എൻ.വി.വിനോദൻ, എ. എം.മെഹബൂബ്, എന്നിവർ സംബന്ധിച്ചു..

തളിക്കുളം ഗ്രാമ പഞ്ചായത്തിൽ ഞാൻ പ്രധിനിധാനം ചെയ്യുന്ന വാർഡ് 12 ഗുണഭോക്താക്കളെ കണ്ടെത്തി അടുത്ത ദിവസം തന്നെ വിതരണം നടക്കും..എല്ലാവരുടെയും പിന്തുണയും, പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു..

lock down education
Advertisment