Advertisment

ലോക്ക് ഡൗണ്‍ നിയന്ത്രണം ഒരാഴ്ച കൂടി തുടരും ; ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നയിടങ്ങളില്‍ കര്‍ശന നിയന്ത്രണം ; ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി

New Update

publive-image

Advertisment

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ ആരാധനാലയങ്ങള്‍ തുറക്കാനാണ്‌സര്‍ക്കാര്‍ അനുമതി. ഒരേ സമയം പരമാവധി പതിനഞ്ച് പേര്‍ക്കായിരിക്കും അകത്തു കടക്കാന്‍ അനുവദിക്കുക.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും മതസാമൂദായിക സംഘടനകളും രംഗത്തെത്തിയതോടെയാണ് ഇളവ്. ഇന്ന് ചേര്‍ന്ന അവലോകനയോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനമായത്.

പൊതുവായുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ ഒരാഴ്ച കൂടി തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. ടിപിആര്‍ 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതല്‍ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതല്‍ 16 ശതമാനം വരെ ബി വിഭാഗം, 16 മുതല്‍ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം എന്നിങ്ങനെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുകയാണ്.

cm pinarayi vijayan lock down relaxation
Advertisment