മുംബൈ: ലോക്​ഡൗൺ ലംഘിച്ച് കാറിൽ കയറിയതിന് മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെ അറസ്​റ്റിൽ. മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് അറസ്​റ്റ്​ ചെയ്​തത്​​. സുഹൃത്തിനൊപ്പം കാറിൽ കറങ്ങുകയായിരുന്നു പൂനമെന്ന്​ പൊലീസ്​ അറിയിച്ചു. ഇരുവർക്കുമെതിരെ ഐ.പി.സി സെക്ഷൻ 188, 269 തുടങ്ങിയ വകുപ്പുകൾക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
/sathyam/media/post_attachments/PBasO7bc2xO0FUXwCSor.jpg)
പുറത്തിറങ്ങാൻ കൃത്യമായ കാരണവും പൂനത്തിന് ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നു. ഇരുവർക്കും നോട്ടീസ്​ നൽകിയതായും പൊലീസ്​ വ്യക്​തമാക്കി.പൂനത്തിന്റെ സുഹൃത്തും സംവിധായകനുമായ സാം അഹമ്മദാണ്​ കാറിലുണ്ടായിരുന്നത്. ഇരുവരും സഞ്ചരിച്ചബി.എം.ഡബ്ല്യു കാറും ​പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us