Advertisment

ചാലക്കുടി ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ മണ്ഡലം കൺവെൻഷൻ നടത്തി

New Update
20 20 convention.jpg

പെരുമ്പാവൂർ: ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലം കൺവെൻഷൻ പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് ഉദ്ഘാടനം ചെയ്തു. സുഭാഷ് മൈതാനിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷൻ മെമ്പർ പി എം നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ സന്തോഷ് വർഗീസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബെന്നി ജോസഫ് ജനപക്ഷം, പെരുമ്പാവൂർ നിയോജക മണ്ഡലം കോർഡിനേറ്റർമാരായ എം വി വിജയകുമാർ,  സിബി വർഗീസ് എന്നിവർ സംസാരിച്ചു. ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്.

Advertisment