Advertisment

ലോക്സഭാ തിരഞ്ഞെടുപ്പ്: കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ചേർന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിക്കാൻ സാധ്യത

New Update
kamal hassan coimbatore

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ചേർന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിക്കാൻ സാധ്യത. ഈ മാസം 21 ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

സംസ്ഥാന നിയമസഭയിലെ ഹ്രസ്വ ബജറ്റ് സമ്മേളനത്തിന് ശേഷം ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനുമായി കമൽ ഹാസൻ കൂടിക്കാഴ്ച നടത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മക്കൾ നീതി മയ്യത്തിന് സീറ്റ് ലഭിക്കാത്ത പക്ഷം കോൺഗ്രസിന്റെ സീറ്റുകളിൽ ഒന്നിൽ കമൽ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.

Advertisment