Advertisment

വിദ്വേഷപ്രചാരണത്തിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ; പരാതിയുമായി കോണ്‍ഗ്രസ്

New Update
udf str.

കോഴിക്കോട്: വിദ്വേഷ പ്രചാരണത്തിന് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയമിച്ചതിന് എതിരെ പരാതി. മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ അബ്ദുല്‍ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യു.ഡി.എഫ്. വടകര പാര്‍ലമെന്റ് മണ്ഡലം സോഷ്യല്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ വി.പി. ദുല്‍ഖിഫില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ റിയാസിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഇയാളെ തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി വിനിയോഗിച്ചതിനെതിരെയാണ് ദുല്‍ഖിഫില്‍ പുതിയ പരാതി നല്‍കിയത്.

റിയാസ് കെ. എന്ന വ്യക്തി റിയാന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും പോസ്റ്റ് ഇട്ടത്. നിലവില്‍ ഇയാളെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രിസൈഡിങ് ഓഫീസറായി നിയമിച്ചിട്ടുണ്ട്.

Advertisment