ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/0fUTHhKIMoVJujXDlh9Q.jpg)
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്റെ പ്രകാശനം നാളെ നടക്കും. വൈകിട്ട് 6 മണിയ്ക്ക് ആലപ്പുഴ ചില്ല ആര്‍ട് കഫേയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയാണ് ഗാനങ്ങള്‍ പുറത്തിറക്കുന്നത്. പ്രശസ്ത കവിയും ഗാനരചയീതാവും സംഗീതസംവിധായകനുമായ രാജീവ് ആലുങ്കലാണ് ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.
Advertisment
നവാഗത പിന്നണി ഗായകന്‍ ബിനു ആന്റണിയാണ് നാല് പാട്ടുകളും പാടിയത്. കെ.സി.വേണുഗോപാലിന്റെ കറപുരളാത്ത രാഷ്ട്രീയ ജീവിതവും ജനപ്രതിനിധിയായി അദ്ദേഹം നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെസിയുടെ പങ്കും എല്ലാം അടയാളപ്പെടുത്തിക്കൊണ്ടാണ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിയ്ക്കുന്നതെന്ന് രാജീവ് ആലുങ്കല്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us