ലോക്സഭാ തെരഞ്ഞെടുപ്പ്: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാർത്ഥി ആയേക്കും.

New Update
yuvraj singh

ചണ്ഡീഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാർത്ഥി ആയേക്കും.

Advertisment

ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നാവും യുവരാജ് ബിജെപി ടിക്കറ്റില്‍ ലോക്സഭിലേക്ക് മത്സരിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാകുന്നത്. ഇപ്പോൾ കോൺ​ഗ്രസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മുൻ താരം നവജ്യോത് സിം​ഗ് സിദ്ദുവും ബിജെപിയിലേക്ക് മടങ്ങിയെത്തിയേക്കും.