Advertisment

സിസ്റ്റര്‍ ലൂസിയുടെ 'കൊച്ചു പുസ്തക'ത്തിന് വിലക്ക്, 'കര്‍ത്താവിന്റെ നാമത്തില്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവ്

New Update

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകം കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

Advertisment

അശ്ലീലവും ദുരാരോപണങ്ങളും കുത്തിനിറച്ച് ലൂസി കളപ്പുരയുടെ പേരില്‍ ഡി.സി ബുക്‌സ് പ്രസദ്ധീകരിച്ച ''കര്‍ത്താവിന്റെ നാമത്തില്‍'' എന്ന പുസ്തകം കണ്ടു കട്ടാനുള്ള നടപടിയെടുക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

publive-image

ക്രിമിനല്‍ നടപടി നിയമം വകുപ്പ് 95 പ്രകാരം ഈ പുസ്തകം കണ്ട് കെട്ടാനും പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ പല ഭാഗങ്ങളും, അപകീര്‍ത്തിപരവും മാനഹാനി ഉളവാക്കുന്നതുമാണെന്നും ഇതിനെതിരേ കേസെടുക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

കൂടാതെ മേല്‍പ്പറഞ്ഞ നാലുപേര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ വേണ്ട നടപടിയെടുക്കാനും ബഹുമാനപ്പെട്ട ഹൈക്കോടതി നിര്‍ദേശിച്ചു.

ഹര്‍ജിക്കാരായ മൗണ്ട് കാര്‍മ്മല്‍ ജനറലേറ്റിലെ സിസ്റ്റര്‍മാരായ മരിയ ആന്റോ CMC, സാലി പോള്‍ CMC, സോഫി CMC, ജാന്‍സീന CMC, എന്നിവര്‍ ആലുവ പോലീസ് സ്റ്റേഷനിലും ജോസ് സെബാസ്റ്റ്യന്‍ വള്ളനാട്ട് മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലും പരാതി സമര്‍പ്പിച്ചെങ്കിലും പോലീസ് കേസ് എടുക്കാന്‍ തയാറായിരുന്നില്ല. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി റിട്ട. ജഡ്ജ്. അഗസ്റ്റിന്‍ കണിയാമറ്റം, അഡ്വ.സി. ലിനറ്റ് ചെറിയാന്‍ SKD എന്നിവര്‍ ഹാജരായി. നേരത്തെ സിസ്റ്റര്‍ ലിസിയ ജോസഫ് എസ്.എം.ഐ. കൊടുത്ത ഹര്‍ജി പോലീസില്‍ പരാതി സമര്‍പ്പിക്കാന്‍ പറഞ്ഞ് തീര്‍പ്പാക്കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുക്കാന്‍ തയാറായില്ല. ഇത് സംബന്ധിച്ച് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അതിന് ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്.

പുസ്തകത്തിന്റെ ഉള്ളടക്കം സമൂഹത്തില്‍ തെറ്റിദ്ധാരണയുളവാക്കാനും അതുവഴി സന്യസ്ത സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമാണ് ലക്ഷ്യം വച്ചിട്ടുള്ളത് എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം ശരിവച്ച് കൊണ്ടാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

book sr loosy
Advertisment