Advertisment

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഫ്രാന്‍സ്; യുകെയിലേക്കുള്ള ലോറികള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

New Update

publive-image

ലണ്ടന്‍: യുകെ-ഫ്രാന്‍സ് അതിര്‍ത്തി തുറക്കുന്നതും കാത്ത് കെന്റില്‍ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം ലോറികള്‍. യുകെയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണ്.

ലോറി ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത കൊവിഡ് പരിശോധന ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ഉടന്‍ തുറന്നില്ലെങ്കില്‍ ഉത്പന്നങ്ങളുടെ വിതരണം കാര്യമായി തടസപ്പെടുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.

Advertisment