Advertisment

റംസാൻ പുതുസംരംഭങ്ങളുമായി "ലുലു"; കച്ചവടവും ജീവകാരുണ്യവും ഇഴ ചേരുന്ന പരിപാടി സൗദി ഫുഡ് ബാങ്കിന്‍റെ സഹകരണത്തോടെ

New Update

ജിദ്ദ: പൊതുജനങ്ങൾക്ക് പ്രയോജനകരമായ പുതു സംരംഭങ്ങളുമായാണ് റീടൈൽ ഭീമൻ ഇത്തവണ വിശുദ്ധ റംസാനെ എതിരേൽക്കുന്നത്. കൊറോണാ ഭീഷണി നിലനിൽക്കുന്ന രണ്ടാ മത്തെ പുണ്യമാസത്തിൽ ചില്ലറ വില്പനയിലൂടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ രൂപവും മാനവും നൽകുകയാണ് ലുലു. സൗദി ഫുഡ് ബാങ്കുമായി കൈകോർത്ത് നടത്തുന്ന ഈ നീക്കങ്ങൾക്കുള്ള ധാരണയിൽ സൗദി ഫുഡ് ബാങ്ക് റീജിയണൽ മാനേജർ അബ്ദുൽ റഹ്‌മാൻ അൽഹുസൈമി, ലുലു സൗദി ഹൂപ്പർമാർകെറ്റ്സ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ബഷാർ അൽബെഷർ എന്നിവർ ഒപ്പിട്ടു. ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് ഉൾപ്പെടയുള്ള ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും ചടങ്ങിന് സാക്ഷികളായി.

Advertisment

publive-image

സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് സജ്ജീകരിക്കുന്ന വിശുദ്ധ മാസത്തിനായി മുൻകൂട്ടി പായ്ക്ക് ചെയ്ത ലുലു റമദാൻ കിറ്റുകൾ ഇത്തരത്തിൽ ഒന്നാണ്. കൂട്ടം കൂട്ടമായുള്ള ഷോപ്പിങ് നിരുത്സാഹപ്പെടുത്തുകയും ആളുകളോട് പരമാവധി വീടുകളിൽ തന്നെ കഴിയണമെന്ന് ഉപദേശിക്കുകയും ചെയ്യുന്ന നിലവിലെ അവസ്ഥയിൽ വലിയൊരു സാമൂഹ്യ സേവനത്തിനാണ് ലുലു ഉദ്യമിക്കുന്നതെന്ന് ഷഹീം മുഹമ്മദ് വിവരിച്ചു.

അരി, പാൽപ്പൊടി, പഞ്ചസാര, എണ്ണ തുടങ്ങിയ പലവ്യഞ്ജനങ്ങൾ ഉൾപ്പെടയുള്ള അവശ്യ സാധനങ്ങളാണ് ലുലു റംസാൻ കിറ്റിൽ ഉള്ളത്. മാർക്കറ്റ് നിരക്കിനേക്കാൾ വളരെ സഹായ വിലയോടെയുള്ളതാണ് ഇത്. എല്ലാ ലുലു ഷോപ്പുകളിലും www.luluhypermarket.com മുഖേനയും റംസാൻ കിറ്റ് ലഭിക്കും. മഹാമാരിയുടെ റംസാനിൽ സാധനങ്ങൾ വാങ്ങുന്നത് എളുപ്പവും സുരക്ഷിതവുമായ രീതിയിലാക്കുകയാണ് ലക്ഷ്യം.

കിറ്റിന് പുറമെ, പതിവ് ഭക്ഷണ കേന്ദ്രങ്ങളിലൂടെ മാംസ ഫെസ്റ്റ്, ഇഫ്താർ വിഭവങ്ങൾ, ഡേറ്റ്സ് & നട്ട്, ഡിസ്സെർട് മേള, പഴ - പച്ചക്കറി സൂഖ് തുടങ്ങിയവയും റംസാൻ പ്രത്യേകതയോടെ ലുലു ഒരുക്കിയിട്ടുണ്ട്.

15 റിയാൽ, 150 റിയാൽ എന്നിവയ്ക്കുള്ള റംസാൻ തീം കാർഡുകളും ലുലു പുറത്തിറക്കിയിട്ടുണ്ട്. ഈ കാർഡുകൾ പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് ആയി നൽകാം. ഒറ്റ തവണ ആയോ പലപ്പോഴായോ കാർഡിലെ മൂല്യം തീരും വരെ ഉപയോഗിക്കാം. കാർഡിന് മെയ് 13 വരെ സാധുതയുണ്ടായി രിക്കും.

ഇഫ്താർ ബോക്സുകൾ. നോമ്പ് മരിച്ചതിനു ശേഷമുള്ള ഭക്ഷണങ്ങൾ അടങ്ങുന്ന ബോക്സ്ഉ പതിനഞ്ച്ൾ റിയാൽ ആണ്പ്പെ ഈടാക്കുന്നത്ട. കസ്റ്റമർക്ക് പതിനഞ്ചു റിയാൽ നൽകി ബോക്സ് സംഭാവന ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

പൊണ്ണത്തടി നീക്കം ചെയ്യാനുള്ള KAYL അസ്സോസ്സിയേഷനുമായി സഹകരിച്ചു ബോധവൽക്ക രണവും ലുലു ഇതിനോട് ചേർന്ന് നടത്തുന്നുണ്ട്. തടി കുറക്കാനുള്ള ബോധവത്കരണമാണ് ലക്ഷ്യം. ഹെൽത്തി ഇഫ്താർ വാങ്ങുമ്പോഴെല്ലാം അഞ്ച് ശതമാനം ചാരിറ്റി സ്ഥാപനത്തിലേക്ക് സംഭാവനയായി നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രദമായ ഓർഗാനിക് ഭഷ്യ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ശാലകളും പ്രവർത്തിക്കുന്നുണ്ട്.

ആശ്രയിക്കാവുന്ന ബോഡി ഫിറ്റ്നസ് കോച്ചുകളിൽ നിന്നുള്ള ദൈനംദിന നുറുങ്ങുകൾ അടങ്ങുന്ന വീഡിയോ സീരീസ്, മന്ത്രാലയത്തിൽ നിന്നുള്ള ആരോഗ്യകരമായ പാചകക്കുറിപ്പുകൾ എന്നിവ ലുലുവും കെയ്‌ലും ചേർന്ന് ലഭ്യമാക്കും. ലുലു ഏർപ്പെടുത്തിയിട്ടിള്ള റംസാൻ പ്രമോഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കുകൾ വഴി സന്ദർശിക്കാമെന്ന് ലുലു അധികൃതർ അറിയിച്ചു.

https://www.luluhypermarket.com/en-sa/pages/instore-promotions

https://www.facebook.com/LuLuHypermarketSA/

https://www.instagram.com/luluhypersa/

https://twitter.com/luluhypersa

Advertisment