Advertisment

നിസാന്‍ മാഗ്‌നൈറ്റ് ടര്‍ബോ വില കൂട്ടി

author-image
admin
New Update

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 2020 ഡിസംബര്‍ ആദ്യവാരമാണ് മാഗ്‌നൈറ്റ് സബ്കോംപാക്റ്റ് എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനംമികച്ച ബുക്കിംഗ് നേടിയത്. വിപണിയിലും നിരത്തിലും മാഗ്നൈറ്റിന് മികച്ച സ്വീകാര്യതയാണ്

ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

നിസാന്റെ മാഗ്നൈറ്റ് എസ്‌യുവി 5.49 ലക്ഷം രൂപ മുതല്‍ 9.79 ലക്ഷം രൂപ വരെ എക്സ്ഷോറുംവിലയിലാണ് നിരത്തിലെത്തിയത്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ ടര്‍ബോ എന്‍ജിനുകളുടെ വില

ഉയര്‍ത്തിയിരിക്കുകയാണ് നിസാന്‍ എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാംതവണയാണ് മാഗ്നൈറ്റ് വില പുതുക്കുന്നത്. 30,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ഇതോടെമാഗ്നൈറ്റ് ടര്‍ബോ മോഡലിന്റെ എക്സ്ഷോറും വില ഇപ്പോള്‍ 7.29 ലക്ഷം മുതല്‍ 9.79 ലക്ഷം രൂപവരെയെത്തി.

നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ 40,000 ബുക്കിംഗ് മാഗ്നൈറ്റ് സ്വന്തമാക്കി. രണ്ട്മാസത്തിനുള്ളില്‍ 6500 യൂണിറ്റിന്റെ ഡെലിവറിയും നിസാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആസിയാന്‍എന്‍-ക്യാപ് ക്രാഷ്ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് മാഗ്നൈറ്റ് സ്വന്തമാക്കിയിരുന്നു.

എക്‌സ്ഇ,എക്‌സ് എല്‍, എക്‌സ് വി, എക്‌സ് വി പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ലോകോത്തര സ്പോര്‍ട്സ് കാറായ നിസ്സാന്‍ ജിടി-ആറിലേത്

പോലുള്ള 'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്‌നൈറ്റില്‍

അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്‌നൈറ്റിന് കമ്പനി അവകാശപ്പെടുന്നഇന്ധനക്ഷമത.

20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ,മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്‌നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്നഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി

രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു.

20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്സ്ട്രോണിക്

സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവഇതില്‍ ഉള്‍പ്പെടുന്നു.

ഫ്ളെയര്‍ ഗാര്‍നെറ്റ് റെഡ് (ടിന്റ്-കോട്ട്) നിറം ആദ്യമായി നിസാന്‍ മാഗ്‌നൈറ്റില്‍

അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അഞ്ച് മോണോടോണ്‍, 4 ഡ്യുവല്‍ ടോണ്‍ എന്നിവ ഉള്‍പ്പെടെ 9വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ആകര്‍ഷണീയമായ ഹെഡ്‌ലാമ്പുകള്‍,ലൈറ്റ്‌സേബര്‍-സ്റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, എല്‍-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിം ഗ്ലൈറ്റുകള്‍, മികച്ച ഇരിപ്പിട സൗകര്യങ്ങള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവയാണ് വാഹനത്തിന്റെ

പ്രത്യേകതകള്‍. സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കള്‍ക്കായി നിസാന്റെ ഓപ്ഷണല്‍ 'ടെക് പായ്ക്കും അവതരിപ്പിക്കുന്നു.

MAGNET TURBO
Advertisment