Advertisment

മഹാബലിയുടെ ആത്മഗതം ...

New Update

publive-image

Advertisment

-ബാലകൃഷ്ണൻ മൂത്തേടത്ത്

ഭാർഗവരാമൻ തന്റെ വെണ്മഴുവിനാൽ വീണ്ടെടുത്ത കേരളത്തിൽ പ്രജാ ക്ഷേമ തല്പര്നായി നാട് ഭരിച്ചിരുന്ന മഹാനായ ഒരു അസുര കുല രാജാവായിരുന്നു മഹാബലി.

പ്രജകളുടെ ആവശ്യങ്ങൾ അറിഞ്ഞു ഭരണം നടത്തിയിരുന്ന ആ ഭരണാധിപന്റെ ജനക്ഷേമ പ്രവർത്തികൾ ദേവാദികളെ ഒട്ടേറെ ഭയപ്പെടുത്തി.

അസൂയ പൂണ്ട ദേവാദികൾ വിവരം ദേവരാജൻ ഇന്ദ്രനെ അറിയിച്ചു. ചിട്ടയായ ഒരു

ഭരണം നടത്തി ജനപ്രീതി നേടിയ മഹാബലി തനിക്കു ഒരു പാര ആകുമെന്ന് ഇന്ദ്രൻസ് കരുതി.

ബലിയെ എങ്ങിനെയെങ്കിലും പറപ്പിക്കുവാൻ ദേവാദികൾ തീരുമാനം എടുത്തു

അതിനായി മഹാവിഷ്ണു വിനെ കണ്ടു സങ്കടം ഉണർത്തിച്ചു.

ദേവാദികളുടെ ആവശ്യം അറിഞ്ഞു വാമനരൂപത്തിൽ അവതരിച്ചു. മഹാബലിയെ പാതാള ലോകത്തു പറഞ്ഞു വിട്ടു.

പോകുന്ന നേരം ബലിയുടെ ആഗ്രഹം പറഞ്ഞു. വർഷത്തിൽ ഒരിക്കൽ തന്റെ പ്രജകളെ കാണാൻ ഇവിടെ വരുവാൻ എന്നെ അനുവദിക്കേണം. ഭഗവാൻ അതിനുള്ള അനുമതി നൽകുകയും ചെയ്തു.

അങ്ങനെ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ആ ദിനം നമ്മൾ മലയാളികൾ

തിരുവോണം ആയി ആഘോഷിക്കുന്ന എന്നു സങ്കല്പം.

ലോകത്തു എവിടെ ഒക്കെ മലയാളി ഉണ്ടോ അവിടെ ഒക്കെ ഇന്ന് മലയാളികൾ ഓണം ആഘോഷിക്കുന്നു.

എന്നാൽ ആ മഹാന്റെ ഭരണ നൈപ്പുണ്യത്തിൻറെ ഏഴയലത്തു എത്തുവാൻ ഇന്നത്തെ ഭരണക്കാർക്ക് കഴിയുമോ, എന്നത് നമ്മൾ ആലോചിച്ചു തീരുമാനം എടുക്കുക.

ആ മാവേലി നാടിന്റെ സങ്കല്പവും അതിന്റെ പരിണാമവും നമുക്ക് ഒന്നു തുലനം ചെയ്യാം. പഴയ കാല മാവേലി നാടിനെ ഇന്നത്തെ വ്യവസ്ഥിതികളുമായ് ഒന്നു താരതമ്യം ചെയ്യാൻ ഒരു വൃഥാ ശ്രമം നടത്തുന്നു.

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് വളരെ സങ്കീർണമായ ഒരു സ്ഥിതി വിശേഷത്തിൽ

എത്തി നിൽക്കുന്ന ഈ അവസരത്തിൽ വരുന്ന മാവേലിയുടെ ആത്മഗതം ഇങ്ങനെ ആകാമെന്നു ഞാൻ കരുതുന്നു...

മാവേലിനാട് അന്ന് മാവേലി ഇന്ന്

മാവേലി നാട് വാണീടുംകാലം

മനുഷ്യർ എല്ലാരും ഒന്നുപോലെ

ആമോദത്തോടെ വസിക്കുംകാലം

ആപത്തു ആർക്കും ഒട്ടില്ലതാനിം

മാവേലി നാട്ടിന്നു പോയകാലം

മാനുഷർഎല്ലാരുംതോന്യ പോലെ

ആശ്വാസം എങ്ങുമേ കാണ്മാനില്ല

ആപത്തു മാത്രമേ കേൾപ്‍തുള്ളു

ആധികൾ വ്യാധികൾ ഒന്നുമില്ല

ബാലമരണങ്ങൾ കേൾപ്പാനില്ല

പത്തായിരമാണ്ടിരിപ്പതെല്ലാം

പത്തായമെല്ലാം നിറവതല്ലേ

ഓഖിയും നിപ്പയും കൊറോണയും

മണ്ണിടിഞ്ഞൊന്നായി മരണങ്ങളും

വിത്തെടുത്തു ഉണ്ണേണ്ട കാലമായി

ഖജനാവിൽ പൂച്ച മഴങ്ങീടുന്നു

എല്ലാ കൃഷികൾക്കും എന്ന പോലെ

നെല്ലിനും നൂറു വിള തന്നെ എന്നും

ദുഷ്ടരെ കൺകൊണ്ട് കാണ്മാനില്ല

നല്ലവർ അല്ലാതെ ഇല്ല പാരിൽ

വയലും വയലേലക്കതിരുകളും

വര വർണ്ണ ചിത്രങ്ങൾമാത്രമായി

നല്ലൊരെ കൺകൊണ്ട് കാണ്മാനില്ല

ദുഷ്ടന്മാർ അല്ലാതെ ഇല്ല നാട്ടിൽ

ആലയമൊക്കെയും ഒന്ന് പോലെ

ഭൂലോക മൊക്കെയും ഒന്നു പോലെ

നല്ല കനകം കൊണ്ടെല്ലാവരും

നല്ലാഭരണങ്ങൾ അണിഞ്ഞ കാലം

സ്നേഹം നിറഞ്ഞൊരു വീടുകളും

സ്നേഹത്തിൻ മൂല്യവുംഅറിവതില്ല

കള്ളക്കടത്തിന്റെ വൈഭവത്താൽ

കനകത്താൽ മൂടുന്നു നേതാക്കളെ

നാരികൾ ബാലന്മാർ മറ്റുള്ളോരും

നീതിയോടെങ്ങും വസിക്കും കാലം

കള്ളവുമില്ല ചതിയുമില്ല പിന്നെ

എള്ളോള മില്ല പൊളിവചനം

നാരികൾ കുട്ടികൾ വൃദ്ധന്മാർക്കും

നാടെങ്ങും പീഡനം മാത്രം ഇപ്പോൾ

കള്ളത്തരവു കരിഞ്ചന്തയും നാട്ടിൽ

തള്ളലും തുള്ളലും മാത്രം ഇപ്പോൾ

വെള്ളിക്കോലാദികൾ നാഴികളും

എല്ലാം കണക്കിന് തുല്യമത്രേ

കള്ള പ്പറയും ചെറു നാഴിയും

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല

കൃത്യമായ് ഒന്നുമേ നല്കലില്ല

എങ്ങും എവിടെയും അഴിമതി യാ

തൊണ്ടി മുതലുകൾ മാറ്റിവെച്ചു

തൊട്ടി തരങ്ങളും കാട്ടീടുന്നു

നല്ല മഴ പെയ്യും വേണ്ട നേരം

നല്ലപോൽ എല്ലാ വിളയും ചേരും

മാവേലി തമ്പുരാൻ വാണ നാട്

മാലോകർ ഒന്നായി വാണ നാട്

പ്രകൃതിയെ വികൃതമായ് മാറ്റിടുപോൾ

പ്രകൃതികരിച്ചീടുന്നു പ്രകൃതി അവൾ

രണ്ടു പ്രളയം നീ കണ്ടതല്ലേ വീണ്ടും

മൂന്നാമൻ വന്നെത്താൻ വൈകുകില്ല

നിഷ്ട യോടിനിയും നീ നീങ്ങിയില്ലേൽ

നഷ്ടമായ് തീരും നിൻ കേരളംബാ

ഇനിയും ഈ ഗതി കേടു കാണുവാനായ്

ഇനിയെന്തിനായി ഞാൻ വന്നീടണം.

ഒന്നും രണ്ടും പ്രളയം കൊണ്ട് നമ്മൾ ഒന്നും പഠിച്ചട്ടില്ല. പ്രകൃതി ദുരന്തം നമ്മളെ ഇനിയും വിട്ടൊഴിയുന്നില്ല അതിന്റെ പരിണിത ഫലം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

ഇനിയും നാം മുന്നോട്ട് തന്നെ ആണോ എന്ന് നന്നായി ചിന്തിച്ചു ഉറപ്പിക്കുക. മാറ്റങ്ങൾ ഉൾകൊള്ളാൻ പറ്റാത്തവരെ ചവിട്ടി പുറത്താക്കാൻ പുതിയ തലമുറയെ സ്നേഹ പൂർവ്വം ക്ഷണിക്കുന്നു

എല്ലാവർക്കും വീണ്ടും ഒരു ഓണക്കാലം നന്നായി വരുവാൻ എല്ലാ വിധത്തിലും കഴിയട്ടെ എന്നു ആശംസകൾ നേരുന്നു.

 

 

 

PRATHIKARANAM
Advertisment