Advertisment

രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്ത കേന്ദ്രമന്ത്രിസഭാ യോഗം എപ്പോള്‍ ചേര്‍ന്നു ?; ആരുടെ ശുപാര്‍ശ പ്രകാരമാണ് മഹാരാഷ്ട്രയിലെ രാഷ്ട്രപതിഭരണം പിന്‍വലിച്ചത് ? ഗവര്‍ണറോട് എപ്പോഴാണ് ബിജെപിയും എന്‍സിപിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചത് ? ; സംശയത്തിനിട നല്‍കി രാജ്ഭവനും രാഷ്ട്രപതി ഭവനും

New Update

മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തര്‍നാടകത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷാരിയുടെ ഓഫീസ് മാത്രമല്ല രാഷ്ടപതി ഭവന്‍ പോലും ആരോപണങ്ങള്‍ നേരിടേണ്ട ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. പല ചോദ്യങ്ങള്‍ക്കും രാഷ്ട്രപതി ഭവന് ഉത്തരമില്ല. രാഷ്ട്രപതി ഭവന്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്രയിലെ രഹസ്യനീക്കത്തിന് ചുക്കാന്‍ പിടിച്ചുവെന്നും കരുതേണ്ടതുണ്ട്.

Advertisment

publive-image

കോണ്‍ഗ്രസിനെ ഏതുവിധേനയും മന്ത്രിസഭയില്‍നിന്ന് ഒഴിവക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യ അജണ്ടയെന്നും സൂചനയുണ്ട്. ദേവേന്ദ്ര ഫട്നാവിസും, അജിത്് പവാറും സര്‍ക്കാര്‍ രൂപീകരിക്കാന്‍ എപ്പോഴാണ് ഗവര്‍ണറുടെ മുന്നില്‍ അവകാശവാദം ഉന്നയിച്ചതെന്നു പോലും വ്യക്തമല്ല.

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നോ എന്നും അറിവില്ല. അങ്ങനെയാണെങ്കില്‍ എപ്പോഴാണ് കേന്ദ്ര മന്ത്രിസഭ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്നതെന്ന കര്യത്തിലും വ്യ്കതതയില്ല.

Advertisment