Advertisment

ഒരു ദിവസം സ്റ്റുഡിയോയിലേക്ക് വരുമ്പോൾ ആണ് ഒരു ട്രക്ക് വന്ന് എന്റെ കാറില്‍ ഇടിച്ചത്; 'വലിയ അപകടമായിരുന്നു അത്. കാറിന്റെ ഗ്ലാസ് എന്റെ മുഖത്താണ് വന്ന് തറച്ചത്; അന്ന് ഞാൻ മരിച്ചെന്ന് കരുതി, 67 ചില്ലുകഷണങ്ങളാണ് മുഖത്ത് നിന്ന് സർജറി ചെയ്ത് നീക്കിയത്; മഹിമ ചൗധരി

author-image
ഫിലിം ഡസ്ക്
New Update

താന്‍ നേരിട്ട വാഹനാപകടത്തെക്കുറിച്ച് മനസ് തുറന്ന് നടി മഹിമ ചൗധരി. 1999ല്‍ ബെംഗളൂരുവില്‍ വച്ചായിരുന്നു നടിക്ക് അപകടമുണ്ടായത്. അജയ് ദേവ്ഗണിനും കാജോളിനുമൊപ്പം ദില്‍ ക്യാ കരെ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു മഹിമ അപ്പോള്‍.

Advertisment

publive-image

ഞാന്‍ അജയ് ദേവ്ഗണിന്റേയും കാജോളിന്റേയും ഹോം പ്രൊഡക്ഷന്റെ ചിത്രമായ ദില്‍ ക്യാ കരെയില്‍ അഭിനയിക്കുകയായിരുന്നു. ബെംഗളൂരുവിലായിരുന്നു അപ്പോള്‍. ഒരു ദിവസം സ്റ്റുഡിയോയിലേക്ക് വരുമ്പോൾ ആണ് ഒരു ട്രക്ക് വന്ന് എന്റെ കാറില്‍ ഇടിച്ചത്.

മഹിമ പറയുന്നു. 'വലിയ അപകടമായിരുന്നു അത്. കാറിന്റെ ഗ്ലാസ് എന്റെ മുഖത്താണ് വന്ന് തറച്ചത്. മരിക്കുകയാണെന്ന് തോന്നിപ്പോയി. അപ്പോള്‍ ആരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ ഉണ്ടായിരുന്നില്ല. കുറേസമയത്തിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

അന്ന് 67 ചില്ലു കഷണങ്ങളായിരുന്നു എന്റെ മുഖത്തു നിന്നും സര്‍ജറിയിലൂടെ നീക്കം ചെയ്തത്. മഹിമ ഓര്‍ക്കുന്നു. ബംഗാളി ചിത്രം ഡാര്‍ക്ക് ചോക്ലേറ്റ് ആണ് മഹിമയുടെ അവസാന ചിത്രം.

car accidnet mahima choudari
Advertisment