Advertisment

ഇന്ത്യന്‍ വിപണിയില്‍ മക്‌ലാറന്‍ ഓട്ടോമോട്ടീവ് എത്തുന്നു...

New Update

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഇന്ത്യന്‍ വിപണിയില്‍ അധികം വൈകാതെ പ്രവേശിച്ചേക്കും. കമ്പനിയുടെ വെബ്‌സൈറ്റിലെ കോണ്‍ഫിഗറേറ്ററില്‍ ഇപ്പോള്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളും അവയുടെ വിലയും അടുത്തയാഴ്ച്ച പ്രഖ്യാപിക്കുമെന്നാണ് ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തെ ആദ്യ മക്‌ലാറന്‍ ഡീലര്‍ഷിപ്പ് മുംബൈയില്‍ ആയിരിക്കും തുറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനി, പോര്‍ഷ, ബിഎംഡബ്ല്യു, മിനി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഡീലറായ ഇന്‍ഫിനിറ്റി കാര്‍സ് ആയിരിക്കും ഡീലര്‍.ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഒഴിവാക്കി മക്‌ലാറന്‍ ഡീലറായി ഇന്‍ഫിനിറ്റി കാര്‍സ് മാറിയേക്കുമെന്നാണ് സൂചന.

തുടക്കത്തില്‍ ഇന്ത്യയില്‍ ഒരു ഡീലര്‍ഷിപ്പ് മാത്രമായിരിക്കും പ്രവര്‍ത്തിക്കുന്നത്. ആഗോളതലത്തില്‍ ജിടി, സ്‌പോര്‍ട്‌സ് സീരീസ്, സൂപ്പര്‍ സീരീസ്, അള്‍ട്ടിമേറ്റ് സീരീസ് എന്നീ വിഭാഗങ്ങളിലാണ്മക്‌ലാറന്‍ കാറുകള്‍ വില്‍ക്കുന്നത്. മക്‌ലാറന്‍ ജിടി മാത്രമാണ് ജിടി വിഭാഗത്തില്‍ ഏക മോഡല്‍. എന്നാല്‍ സ്‌പോര്‍ട്‌സ് സീരീസില്‍ 540സി, 570ജിടി, 570എസ്, 570എസ് സ്‌പൈഡര്‍, 600എല്‍ടി, 600എല്‍ടി സ്‌പൈഡര്‍ എന്നീ മോഡലുകളാണ് ഉള്‍പ്പെടുന്നത്.

maklara
Advertisment