Advertisment

കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ "മാലാഖ "യുമായി പോലീസിന്റെ ബോധവത്കരണം

author-image
സുനില്‍ പാലാ
New Update

പാലാ: സംസ്ഥാനത്ത് കുട്ടികൾക്കെതിരെ വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ തുടക്കം കുറിച്ച 'മാലാഖ' കർമ്മപദ്ധതിയുടെ ജനകീയ ബോധവത്കരണത്തിന്റെ ഭാഗമായി പാലാ സബ് ഡിവിഷൻ തലത്തിൽ പാലായിൽ റാലിയും സിഗ്നേച്ചർ കാമ്പയിനും നടത്തി.

publive-image

മുനിസിപ്പൽ ടൗൺ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാരംഭിച്ച റാലി പാലാ സബ് ഇൻസ്പെക്ടർ പി.ജെ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് റാലി നടന്നത് പാലാ സെന്റ് മേരീസ് എച്ച്എസ് എസ്, ഇടമറ്റം കെ ടി ജെ എം ഹൈസ്കൂൾ സ്റ്റുഡന്റ്സ് പോലിസ്, സന്നദ്ധ സംഘടനകൾ എന്നിവരും പങ്കെടുത്തു.

ളാലം പാലം ജംഗ്ഷനിൽ നടന്ന സിഗ്നേച്ചർ കമ്പയിൻ ജനറൽ ആശുപത്രി ആർ. എം .ഒ .ഡോ.അനീഷ് കെ. ഭദ്രൻ ഉദ്ഘാടനം ചെയ്തു.

മഹാത്മ ഗാന്ധി ഗവ.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.എൻ വിഷ്ണു, എസ്.ഐ.മാരായ ഷാജി സെബാസ്റ്റ്യൻ, ഹാഷിം ജനമൈത്രി സി .ആർ. ഒ. ബിനോയി തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisment