Advertisment

മലപ്പുറത്ത് വിദ്യാർഥിനിയുടെ ആത്മഹത്യ ;കെഎസ്‌യു കാസർകോട് ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു

New Update

കാസർകോട്:: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു കാസർകോട് ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു.

Advertisment

publive-image

മുന്നൊരുക്കങ്ങൾ ഒന്നും ഇല്ലാതെ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതിനെതിരെയും, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ മനംനൊന്ത് മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിയിൽ ആർ രാജീവിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട് നവനീത് ചന്ദ്രൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാം, ശ്രീജിത്ത് കോടോത്ത്, റാഷിദ് പള്ളിമാൻ, അൻസാജ് തുടങ്ങിയവർ നേതൃത്വം നൽകി. മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ഇനിയും ഓൺലൈൻ ക്ലാസുകളും ആയി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ കേരള വിദ്യാർത്ഥി യൂണിയൻ ശക്തമായ സമരവുമായി രംഗത്തു വരുമെന്ന് നവനീത് ചന്ദ്രൻ സൂചിപ്പിച്ചു.

malappuram5
Advertisment