Advertisment

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഗിരീഷ് കുന്നുമ്മലിന്‍റെ പുതിയ സിനിമ “പ്ലാവില” അണിയറയില്‍ ഒരുങ്ങുന്നു

New Update

കുടുംബ ചിത്രങ്ങള്‍ക്ക് എന്നും വലിയ സ്വീകാര്യത നല്‍കിയിട്ടുള്ള മലയാളി പ്രേഷകരുടെ മുന്നിലേക്ക്‌ മലയാള സിനിമയിൽ വീണ്ടും ഒരു കുടുംബ ചിത്രം കൂടി. പ്രശസ്ത സംവിധായകൻ ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പ്രശസ്ത സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്നീ സിനിമകളെ നെഞ്ചിലേറ്റിയ പ്രേക്ഷകരുടെ മുന്നിലേക്കായി ഗിരീഷ് കുന്നുമ്മൽ സംവിധാനംചെയ്യുന്ന പുതിയ സിനിമ "പ്ലാവില" അണിയറയിൽ ഒരുങ്ങുന്നു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളുടെ തീവ്രതയാണ് പ്ലാവില എന്ന സിനിമയിലൂടെ പറയുന്നത്.

Advertisment

publive-image

കഴിഞ്ഞ ദിവസം "പ്ലാവില"യിലെ മനോഹരമായ പാട്ടുകളുടെ കമ്പോസിംഗ് കൈതപ്രത്തിന്റെ വസതിയിൽ വച്ചു നടന്നു . കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്. പ്രമോദ് കാപ്പാട്, തുടങ്ങിയവർ രചിച്ച മനോഹരമായ ഗാനങ്ങൾക്ക് സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ ആണ് നിർവഹിച്ചിരിക്കുന്നത്.

പ്രശസ്ത ഗായകനായ ജി വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷം പാടുന്ന സിനിമ കൂടിയാണ് പ്ലാവില, കൂടാതെ പി ജയചന്ദ്രൻ, ഷബാസ് അമൻ, സിതാര എന്നിവരാണ് ഗായകർ.ചലച്ചിത്ര സംവിധായകനും മാധ്യമപ്രവർത്തകനുമായ പ്രകാശ് വാടിക്കൽ ആണ് ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

malayalam movie
Advertisment