Advertisment

മലയാളി യുവാവ് അമേരിക്കയിൽ ജോലി സ്ഥലത്ത് അക്രമിയുടെ വെടിയേറ്റ് മരിച്ചു. ഗള്‍ഫ് മലയാളി വ്യവസായിയുടെ മകന്‍ കൊല്ലപെട്ടത്‌ കവര്‍ച്ചക്കാരുടെ വെടിയേറ്റ്

author-image
ജോബി ജോസഫ്, യു എസ്, Ph: 209 531 8489
Updated On
New Update

publive-image

Advertisment

വാഷിങ്ടൺ : ഉപരിപഠനത്തിനായി അമേരിക്കയില്‍ താമസിക്കുകയായിരുന്ന മലയാളി യുവാവ് അമേരിക്കയിൽ അക്രമിയുടെ വെടിയേറ്റ് മരിച്ചു. ഷാർജയിലെ പ്രവാസി വ്യവസായിയായ തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെ മകന്‍ നീൽ പുരുഷ് കുമാർ (29) ആണ് കൊല്ലപെട്ടത്‌. ബുധനാഴ്ച രാവിലെ 6 മണിക്ക് ആണ് സംഭവം.

ഏറെ വര്‍ഷങ്ങളായി ഷാർജയിൽ ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കമ്പനി നടത്തുന്ന പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണ് കൊല്ലപ്പെട്ട നീൽ. ട്രോയ് യൂണിവേഴ്‌സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനായിട്ടായിരുന്നു നീൽ യു എസിലെത്തിയത് . പഠനത്തിനിടെ ഒരു ഗ്യാസ് സ്റ്റേഷനിൽ മാനേജരായി പാർട് ടൈം ജോലി ചെയ്തു വരികയായിരുന്നു.

രാവിലെ 6 മണിയോടെ ഗ്യാസ് സ്റ്റേഷൻ തുറന്ന് അൽപം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കടയിലെത്തിയ അക്രമി നീലിന് നേർക്ക് തോക്കു ചൂണ്ടി കൗണ്ടറിൽ നിന്നു പണം കവർന്നശേഷം വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു . സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് .

അക്രമിക്കായി അന്വേഷണം ഊർജിതമാക്കി. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. സംഭവം അറിഞ്ഞ ഉടന്‍ നീലിന്റെ മാതാപിതാക്കൾ അമേരിക്കയിലേയ്ക്ക് തിരിച്ചു . മൃതദേഹം അമേരിക്കയിൽ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു .

us crime
Advertisment