Advertisment

മല്ലിചേര്‍ത്ത തേങ്ങ ചമ്മന്തി കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇങ്ങനെ തയ്യാറാക്കൂ

author-image
സത്യം ഡെസ്ക്
New Update

publive-image

ചേരുവകള്‍

ഉണങ്ങിയ മല്ലി - 2 ടീസ്പൂണ്‍

ചിരകിയ തേങ്ങ - 3 കപ്പ്

മുളകുപൊടി - ¾ ടീസ്പൂണ്‍

പച്ചമുളക് - 3 എണ്ണം

ചെറിയ ഉള്ളി തൊലി കളഞ്ഞത് - 6 എണ്ണം

എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

പുളി ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തില്

തയ്യാറാക്കുന്ന വിധം

ചൂടായ ചീനച്ചട്ടിയില്‍ മല്ലി കരിഞ്ഞുപോകാതെ ചൂടാക്കിയെടുക്കുക. മിക്സിയിലോ / അമ്മിക്കല്ലിലോ ഈ മല്ലി, തേങ്ങ, മുളകുപൊടി, പച്ചമുളക്, ചെറിയഉള്ളി, കറിവേപ്പില, ആവിശ്യത്തിന് പുളി, ഉപ്പ്, ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. കഴിയുന്നതും കല്ലില്‍ വെള്ളം ചേര്‍ക്കാതെ അരച്ച് ഉരുട്ടിയെടുക്കുക. വളരെ സ്വാധിഷ്ഠമായ ചമ്മന്തി തയ്യാര്‍.

malli chammanthi
Advertisment