Advertisment

കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് മമ്മൂട്ടി; കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രം അതിന് തെളിവ്: ഇ.പി. ജയരാജന്‍

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: നടന്‍ മമ്മൂട്ടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച തന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ആരാധകരും സഹപ്രവര്‍ത്തകരും ചിത്രം ഏറ്റെടുത്തു. താരത്തെയും ചിത്രത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ഇ.പി. ജയരാജനും. കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യസംരക്ഷണത്തിന് ഉപയോഗിച്ച് മമ്മൂട്ടി മാതൃകയാവുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റിലേക്ക്...

കൊവിഡ് കാലത്ത് വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തി മികച്ച മാതൃകയാവുകയാണ് സിനിമാതാരം മമ്മൂട്ടി. ഇന്നലെ താരം പുറത്ത് വിട്ട ചിത്രം അതിന് തെളിവാണ്. സൂക്ഷ്മതക്കൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം.

ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. തന്റെ കഠിനപ്രയത്‌നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും വലിയമാതൃകയാണ്. കൊവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയും. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

https://www.facebook.com/298515573825400/posts/1259373631072918/

Advertisment