Advertisment

ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം; അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ ഓർക്കണം; മൻകിബാത്തിൽ മോദി

author-image
jayasreee
New Update

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ  ഉത്സവ ആഘോഷങ്ങളിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Advertisment

publive-image

പ്രതിസന്ധിക​ളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ്​ ദസറ. ഇന്ന്​ എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങൾ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ്​ 19നെതിരായ യുദ്ധത്തിൽ ഏർപ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു.

നേരേത്തെ ദുർഗ പൂജക്കായി നിരവധിപേർ തടിച്ചുകൂടിയിരുന്നു. ദുർഗ പൂജക്കും ദസറക്കും ഒത്തുചേരുന്നത്​ നല്ല അന്തരീക്ഷം സൃഷ്​ടിക്കും. എന്നാൽ ഇത്തവണ അത്​ സംഭവിക്കാൻ പാടില്ല. ഇനിയും നിരവധി ഉത്സവങ്ങൾ ആഘോഷിക്കണം. ഈ കോവിഡ്​ പ്രതിസന്ധി ഘട്ടത്തിൽ സംയമനം പാലിക്കുകയും ചെയ്യണം - മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരെ ഈ സമയങ്ങളിൽ ജനങ്ങൾ ഓർമിക്കണം. ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ അവർക്കായി വിളക്ക്​ തെളിയിക്കണം.

ഉത്സവ ആഘോഷവേളകളിൽ ലോക്​ഡൗൺ സമയത്ത്​ ആ​രെല്ലാം സഹായിച്ചുവോ അവരെയെല്ലാം നിർബന്ധമായും ഓർമിക്കണം. ലോക്​ഡൗൺ സമയത്ത്​ സ്വന്തം ജീവൻപോലും പണയംവെച്ച്​ സമൂഹവുമായി അടുത്തിടപഴകി പ്രവർത്തിച്ചവരെ ഓർക്കണം. ശുചീകരണതൊഴിലാളികൾ, വീട്ടുജോലിക്കാർ, സുരക്ഷജീവനക്കാർ തുടങ്ങിയവർ പ്രതിസന്ധിഘട്ടങ്ങളിൽ നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ ഉത്സവ സമയങ്ങളിൽ അവരെ നമ്മോടൊപ്പം ഉൾപ്പെടുത്തണം -മോദി കൂട്ടിച്ചേർത്തു.

ഉത്സവാഘോഷങ്ങളിൽ സാധനങ്ങൾ വാങ്ങു​േമ്പാൾ സ്വദേശി ഉൽപ്പന്നങ്ങൾക്ക്​ പ്രധാന്യം നൽകണം. നമ്മുടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക്​ ആഗോളതലത്തിൽ എത്തിച്ചേരാൻ കഴിവുണ്ട്​. ഖാദി പോലുള്ള ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.

man ki bath
Advertisment