Advertisment

ഭർത്താവിന്റെ അകാല വിയോഗത്തിൽ തകർന്ന് മന്ദിര ബേദി; ആശ്വസിപ്പിച്ച് സുഹൃത്തുക്കള്‍-വേദനാജനകം ഈ വീഡിയോ

New Update

publive-image

Advertisment

ര്‍ത്താവിന്റെ അകാലവിയോഗം ഉള്‍ക്കൊള്ളാനാകാതെ ബോളിവുഡ് നടിയും മോഡലുമായ മന്ദിര ബേദി. മന്ദിരയുടെ ഭര്‍ത്താവും സംവിധായകനും നിര്‍മാതാവുമായ രാജ് കൗശല്‍ ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.

വെളുപ്പിന് 4.30ന് വീട്ടിൽവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ബോളിവുഡിൽ നിന്നുള്ള നിരവധി പേരാണ് മന്ദിരയെ ആശ്വസിപ്പിക്കാൻ അവരുടെ വീട്ടിലേയ്ക്ക് എത്തിയത്.

മുംബൈയിലെ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മന്ദിരയും അന്ത്യകര്‍മങ്ങള്‍ ചെയ്തു. കുടുംബ സുഹൃത്തും നടനുമായ രോഹിത് റോയിയെ കെട്ടിപ്പിടിച്ച് കരയുന്ന മന്ദിരയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നേഹ ധൂപിയ, മനോജ് ബാജ്പയി, ഒനിർ, ദിവ്യ ദത്ത, അർഷാദ് വാഴ്സി, ടിസ്ക ചോപ്ര എന്നു തുടങ്ങി നിരവധി താരങ്ങൾ കൗശലിന്റെ വിയോഗത്തിലെ ദുഃഖം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

1999-ലാണ് മന്ദിര ബേദി രാജ് കൗശലിനെ വിവാഹം ചെയ്യുന്നത്. പ്രണയവിവാഹമായിരുന്നു. 2011-ല്‍ ഇവര്‍ക്കു മകന്‍ ജനിച്ചു. വീര്‍ കൗശല്‍ എന്നാണ് മകന്റെ പേര്. 2020-ല്‍ ഇവര്‍ താര എന്ന് നാല് വയസ്സുകാരിയെ ദത്തെടുക്കുകയും ചെയ്തു.

 

Advertisment