Advertisment

'കൂളായി' മഞ്ജു, കൈയില്‍ ഒരു കുഞ്ഞും

New Update

നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗൗതമന്റെ രഥം' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ലുലു മാളില്‍ നടന്നു. മഞ്ജു വാര്യരാണ് മുഖ്യാതിഥിയായി എത്തിയത്. കൂള്‍ ലുക്കിലെത്തിയ മഞ്ജുവായിരുന്നു ചടങ്ങില്‍ ഏവരുടേയും ശ്രദ്ധ നേടിയത്.

Advertisment

publive-image

നവാഗതനായ ആനന്ദ് മേനോനാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചടങ്ങില്‍ നീരജ് മാധവ്, സൂരജ് സന്തോഷ്, സയനോര ഫിലിപ്പ്, അങ്കിത് മേനോന്‍ എന്നിവരുടെ ലൈവ് പെര്‍ഫോമന്‍സും നടന്നു.

മഞ്ജുവിനെ കൂടാതെ നീരജ് മാധവ്, സംവിധായകന്‍ ആനന്ദ് മേനോന്‍, സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാര്‍, പുണ്യ എലിസബത്ത്, ദേവി അജിത്, കൃഷ്ണേന്ദു തുടങ്ങി നിരവധിപേര്‍ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്ന ലുലു മാളില്‍ എത്തിയിരുന്നു. നിരവധിപേരാണ് മഞ്ജുവിനൊപ്പം സെല്‍ഫി എടുക്കുന്നതിനായെത്തിയത്. കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ആരോ തന്റെ കുഞ്ഞിനെ മഞ്ജുവിന്റെ മടിയില്‍ കൊണ്ടുവന്നിരുത്തി ചിത്രമെടുക്കുന്നതായിരുന്നു. കുഞ്ഞിനെ ഏറെ നേരം കളിപ്പിക്കാനും മഞ്ജു സമയം കണ്ടെത്തി.

നീരജും താനും അടുത്ത സുഹൃത്തുക്കളാണെന്ന് മഞ്ജു പറഞ്ഞു. സിനിമയുടെ ട്രെയിലറും പാട്ടും എല്ലാം ഇതിനകം ഹിറ്റാണല്ലോ, മനോഹരമായൊരു സിനിമയാകട്ടെ എന്നാശംസിക്കുന്നു എന്നും മഞ്ജു സദസ്സിലുള്ളവരോടായി പറഞ്ഞു. കിച്ചാപ്പൂസ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി. അനില്‍കുമാര്‍ ആണ് ഗൗതമന്റെ രഥം നിര്‍മിച്ചിരിക്കുന്നത്. പുണ്യ എലിസബത്ത് ബോസ് ആണ് നായിക.

രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവരും ചിത്രത്തിലുണ്ട്. കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളുമുണ്ട്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അപ്പു ഭട്ടതിരിയാണ്. സംഗീതം നവാഗതനായ അങ്കിത് മേനോന്‍. ചിത്രം ജനുവരി 31-നാണ് തീയേറ്ററുകളിലെത്തുക.

manju warrier malayalam movie
Advertisment