Advertisment

സാമ്പത്തിക മാന്ദ്യം മറികടക്കാൻ മൂന്ന് സുപ്രധാന നിർദേശങ്ങൾ നൽകി; ജനങ്ങളിലേക്ക് കൂടുതൽ പണം എത്തിക്കണം. മൻമോഹൻ സിംഗ്.

New Update

ന്യൂഡൽഹി: കോവിഡും, സാമ്പത്തിക തകർച്ചയും കാരണം പ്രതിസന്ധിയിലായ ഇന്ത്യൻ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള സുപ്രധാന നിർദേശങ്ങൾ നൽകി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം ജനങ്ങളുടെ പ്രതിസന്ധി കാരണം ഉണ്ടായതാണ്. സംഖ്യകളെക്കാളുപരി ജനവികാരമായി ഇതിനെ കാണണമെന്നും ഡോ.മൻമോഹൻ സിംഗ് പറഞ്ഞു.

Advertisment

publive-image

വരും വർഷങ്ങളിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമായും ജനങ്ങളുടെ കൈകളിലേക്ക് പണം എത്തിക്കുകയാണ് വേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. ഉപജീവനം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ട സാമ്പത്തിക സഹായങ്ങൾ ജനങ്ങൾക്ക് ചെയ്ത് കൊടുക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം. മൊത്തം ജി.ഡി.പിയുടെ 10% സൈനിക, ആരോഗ്യ, സാമ്പത്തിക മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ഉപയോഗിക്കണം. ഇതിനായി ഒരു പക്ഷേ വൻതുക വായ്പ എടുക്കേണ്ടി വരും.

സർക്കാർ പിന്തുണയുള്ള ക്രഡിറ്റ് ഗ്യാരണ്ടി പദ്ധതികൾ വഴി ബിസിനസുകൾക്ക് മതിയായ മൂലധനം ലഭ്യമാക്കണം എന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട നിർദേശം. മൂന്നാമതായി മൻമോഹൻ സിംഗ് പറയുന്നത് സ്‌ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തണം എന്നുള്ളതാണ്.

രാജ്യത്തെ കോവിഡ് കേസുകൾ വലിയ തോതിൽ ഉയരുന്നതിന്റെയും, മറ്റൊരു വശത്ത് സാമ്പത്തിക മേഖല തകരുന്നതിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ നിർദേശങ്ങൾ നൽകിയത്. ബി.ബി.സി ന്യൂസിന് വീഡിയോയിലൂടെ നൽകിയ അഭിമുഖത്തിലാണ് മുൻ റിസർവ് ബാങ്ക് ഗവർണർ കൂടിയായ മൻമോഹൻ സിംഗ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Advertisment