കോവിഡ് ബാധ: നെടിയശാല പുത്തന്‍ വീട്ടില്‍ മറിയാമ്മ മാത്യുസ് ന്യു യോര്‍ക്കില്‍ നിര്യാതയായി

ജോബി ജോസഫ്, യു എസ്, Ph: 209 531 8489
Wednesday, April 8, 2020

ന്യു യോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ മാത്യു, 80, നിര്യാതയായി. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു.

തൊടുപുഴ കരിംകുന്നം പുത്തന്‍പുരയില്‍ പരേതനായ കുരുവിളയുടെ പുത്രിയാണ്.

മക്കള്‍: വിനി, വിജു, ജിജു (ജൂണിയര്‍ മാത്യു) മരുമക്കള്‍: ഫോമാ നേതാവ് ഷാജു സാം, ഷിജി, സബ്ലിയ. 11 പേരക്കുട്ടികളും രണ്ട് കൊച്ചുമക്കളുമുണ്ട്. 12 സഹോദരരുണ്ട്

സ്ംസ്‌കാരം പിന്നീട്

×