Advertisment

മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവച്ചവനാണ് യേശുദേവന്‍ ;സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ പായാതെ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ വിശ്വാസികളോട് മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം

New Update

വത്തിക്കാന്‍: പ്രത്യാശയുടെ നിറവില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. 51 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് സ്‌നേഹത്തിന്റെയും പ്രത്യാശയുടേയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്.

Advertisment

publive-image

ഈസ്റ്ററിനോട് അനുബന്ധിച്ച് അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ദേവാലയങ്ങളില്‍ ശനിയാഴ്ച ആരംഭിച്ച ഉയിര്‍പ്പ് ശുശ്രൂഷകള്‍ ഞായറാഴ്ച പുലര്‍ച്ചെ അവസാനിച്ചു. വിവിധ ദേവാലയങ്ങളില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകളിലും തിരുകര്‍മ്മങ്ങളിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസലിക്കയില്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടന്നു. സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ പായാതെ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ വിശ്വാസികളോട് മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവച്ചവനാണ് യേശുദേവനെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു

Advertisment