വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച യുവതിക്കായി അന്വേഷണം

New Update

ബംഗളൂരു: വിവാഹത്തിന് താത്പര്യം പ്രകടിപ്പിച്ച് യുവാവിനെ വഞ്ചിച്ച്‌ ലക്ഷങ്ങള്‍ തട്ടാന്‍ യുവതിയുടെ ശ്രമം. യുവതിയുടെ പ്രലോഭനത്തില്‍ വീഡിയോ കോളില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

Advertisment

publive-image

വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത യുവതി, ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. ഇതിനോടകം 20,000 രൂപ യുവതിക്ക് നല്‍കിയതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗളൂരുവിലാണ് സംഭവം. സോഫറ്റ് വെയര്‍ എന്‍ജിനീയര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ശ്രേയ എന്ന യുവതിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. ഫെബ്രുവരി ഏഴിന് ചെയ്ത വീഡിയോ കോളാണ് പരാതിക്ക് ആധാരം. വീഡിയോ കോളിനിടെ നഗ്നതാ പ്രദര്‍ശനത്തിന് യുവതി പ്രലോഭിപ്പിച്ചു എന്നതാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.

മാട്രിമോണിയ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും കൂടുതല്‍ അടുത്തതോടെ, കല്യാണത്തിന് യുവതി സന്നദ്ധത അറിയിച്ചു. അതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

marriage offer blackmai
Advertisment