Advertisment

അനാശാസ്യത്തിനെതിരേ നിയമം കൊണ്ടുവന്ന മതപുരോഹിതൻ അനാശാസ്യത്തിന് പിടിയിലായി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഇൻഡോനേഷ്യയിലെ സുമാത്രയിലുള്ള ആക്കേഹ് പ്രവിശ്യയിൽ ശക്തമായ ശരിയത്ത് നിയമം കൊണ്ടു വരാനും പരസ്ത്രീകളുമായി അവിഹിതബന്ധം നടത്തുന്ന പുരുഷന്മാർക്കും ഒപ്പം സ്ത്രീകൾക്കും പരസ്യമായ ചാട്ടവാറടി നടപ്പാക്കാനും ശക്തിയുക്തം വാദിക്കുകയും നിയമം നടപ്പാക്കാൻ മുൻകൈയെടുക്കുകയും ചെയ്ത Aceh Ulema Council (MPU) അംഗവും മതപുരോഹിതനുമായ മുഖാലിസ്‌ ബിൻ മുഹമ്മദ് എന്ന വ്യക്തിയെ വിവാഹിതയായ ഒരന്യ സ്‌ത്രീയ്‌ക്കൊപ്പം കടൽക്കരയിലെ ഒരൊഴിഞ്ഞസ്ഥലത്ത് കാറിനുള്ളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കവേ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

Advertisment

publive-image

ഇതേത്തുടർന്ന് കൗൺസിലിൽനിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ശരിയത്ത് കോടതി വിധിപ്രകാരം പൊതുസ്ഥലത്ത് ആളുകൾ കാൺകെ മുഖാലിസ്‌ ബിൻ മുഹമ്മദിന് 28 ചാട്ടവാറടിയും ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് 23 ചാട്ടവാറടിയും ശിക്ഷ വിധിക്കുകയുമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച അതായത് ഇന്നലെ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

publive-image

46 കാരനായ മുഖാലിസ്‌ പ്രഖ്യാതനായ വാഗ്മിയും മതപണ്ഡിതനുമായിരുന്നു.ആക്കേഹ് പ്രവിശ്യയിൽ അദ്ദേഹത്തിന് നല്ല ജനസമ്മിതിയുമുണ്ടായിരുന്നു.

publive-image

2005 മുതൽ ശരിയത്ത് നിയമം ശക്തമായി നിലവിൽവന്ന ഇവിടെ കടുത്ത കുറ്റങ്ങൾക്ക് ചാട്ടവാറടി നൽകുന്നത് പതിവാണ്.

Advertisment